UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >10th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 10th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
1726.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. പി. കെ. ബഷീർ
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിന്നും ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്ത് പോകുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്നത് പരിശോധിച്ചിട്ടുണ്ടോ;
( ബി )
ഈ രംഗത്ത് പ്രവർത്തിക്കുന്ന സ്വകാര്യ റിക്രൂട്ടിംഗ് ഏജൻസികളെ നിയന്ത്രിക്കുന്നതിനും തട്ടിപ്പുകൾ തടയുന്നതിനും നിലവിലുള്ള സംവിധാനങ്ങൾ എന്തെല്ലാമാണെന്ന് വെളിപ്പെടുത്തുമോ;
( സി )
വിദേശ വിദ്യാഭ്യാസത്തിനായി വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യുന്ന ഏജൻസികളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിനും തട്ടിപ്പുകൾ തടയുന്നതിനും നിയമ നിർമ്മാണം നടത്താൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നൽകുമോ?
1727.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പബ്ലിക് അഡ്മിനിസ്ട്രേഷന്‍ ബിരുദ, ബിരുദാനന്തര കോഴ്സുകളില്‍ പഠിതാക്കള്‍ക്ക് ക്ഷാമം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
നിലവില്‍ സംസ്ഥാനത്ത് പബ്ലിക് അഡ്മിനിസ്ട്രേഷന്‍ കോഴ്സുകള്‍ തുടങ്ങാന്‍ കോളേജുകളില്‍ നിന്നും അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത അപേക്ഷകളുടെ നിജസ്ഥിതി വ്യക്തമാക്കാമോ;
( സി )
ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ പബ്ലിക് അഡ്മിനിസ്ട്രേഷന്‍ എന്ന സാമൂഹ്യ-ശാസ്ത്ര ശാഖയെ വളരെയധികം പരിഗണനയോടെ കാണുമ്പോള്‍ കേരളത്തില്‍ ഈ പഠനശാഖ അക്കാദമിക് രംഗത്ത് അവഗണന നേരിടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത ശാഖയില്‍ കൂടുതല്‍ ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ തുടങ്ങാന്‍ നടപടി സ്വീകരിക്കുമോ?
1728.
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. ഇ കെ വിജയൻ
ശ്രീമതി സി. കെ. ആശ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭാവി തൊഴില്‍ സാദ്ധ്യതകള്‍ക്കും സാങ്കേതിക വിദ്യകള്‍ക്കും അനുയോജ്യമാകും വിധത്തില്‍ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ വാർത്തെടുക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ആധുനിക കാലഘട്ടത്തിന് അനുസൃതമായി സംസ്ഥാനത്തെ മാനവ വിഭവശേഷി വികസനത്തിന് സഹായകമാകുംവിധം വ്യവസായ മേഖലയുമായി ചേര്‍ന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമാക്കാമോ;
( സി )
നിര്‍മ്മിത ബുദ്ധി, ഗ്രാഫീന്‍ നിര്‍മ്മാണങ്ങള്‍, റോബോട്ടിക്സ് തുടങ്ങിയ നൂതന സാങ്കേതികവിദ്യാധിഷ്ഠിത വ്യവസായങ്ങള്‍ക്കാവശ്യമായ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
പ്രധാന നഗരങ്ങളെ ടെക്നോളജി ഹബ്ബുകളാക്കി മാറ്റുന്നതിന് പ്രത്യേക പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
1729.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദേശത്തും ഇതരസംസ്ഥാനങ്ങളിലും ഉപരിപഠനത്തിനായി സേവനം തേടിയെത്തുന്ന വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്യുന്നതും നിലവാരമില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്ക് അയയ്ക്കുന്നതും ഉള്‍പ്പെടെ വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വ്യാപക പരാതികള്‍ വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇത്തരം കണ്‍സള്‍ട്ടന്‍സികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിനും ലൈസന്‍സും ഏകീകൃത സേവന നിരക്കും ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുമായി സര്‍ക്കാര്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( സി )
കഴിഞ്ഞ 10 വര്‍ഷ കാലയളവില്‍ (2013 മുതല്‍ 2023 വരെ) സംസ്ഥാനത്തെ എത്ര ശതമാനം വിദ്യാര്‍ത്ഥികള്‍ ഉന്നതവിദ്യാഭ്യാസത്തിനായി ഇതരസംസ്ഥാനങ്ങളെയും ഇതരരാജ്യങ്ങളെയും ആശ്രയിച്ചു എന്നതിന്റെ വിശദാംശം വര്‍ഷം തിരിച്ച് ലഭ്യമാക്കുമോ?
1730.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് എൽ.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ഹോസ്റ്റല്‍ സൗകര്യം നിലവിലുണ്ടോ; എങ്കിൽ വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
എൽ.ബി.എസ് എ‍ഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുന്ന എല്ലാ കുട്ടികള്‍ക്കും കോളേജ് കോമ്പൗണ്ടിനകത്തു തന്നെ ഹോസ്റ്റല്‍ സൗകര്യം ഏർപ്പെടുത്തണമെന്ന ആവശ്യത്തിൻന്മേൽ തുടര്‍ നടപടികള്‍ എന്തെങ്കിലും സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശങ്ങള്‍ അറിയിക്കാമോ?
1731.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജ് പ്രവേശനത്തിൽ സംവരണ വിഭാഗങ്ങൾക്ക് അർഹമായ തോതിലുള്ള പ്രവേശനം ഉറപ്പാക്കാൻ ഏർപ്പെടുത്തിയ ഫ്ലോട്ടിങ് സംവരണ രീതി തുടരുന്നത് സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പിന് പട്ടികജാതി, പട്ടികവർഗ്ഗ വകുപ്പിൽ നിന്ന് നിർദ്ദേശങ്ങൾ ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
ഫ്ലോട്ടിങ് സംവരണം നിർത്തലാക്കുന്നത് വഴി സംവരണ വിഭാഗങ്ങൾക്കുണ്ടാകുന്ന നഷ്ടം പരിശോധിച്ചിട്ടുണ്ടോ;
( സി )
ഫ്ലോട്ടിങ് സംവരണത്തിലൂടെ 2023ൽ എം.ബി.ബി.എസ്., ബി.ടെക് കോഴ്സുകളിൽ എത്ര വിദ്യാർഥികൾ പ്രവേശനം നേടിയിട്ടുണ്ട്; സംവരണ വിഭാഗം തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ?
1732.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മലമ്പുഴ മണ്ഡലത്തിലെ മലമ്പുഴ ഐ. എച്. ആർ. ഡി. കോളേജിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് അനുവദിച്ച ഫണ്ടുകളുടെ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
മലമ്പുഴ ഐ.എച്.ആർ.ഡി കോളേജിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് കൂടുതല്‍ തുക അനുവദിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
1733.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ മേഖലയിൽ പുതിയ ആര്‍ട്സ് & സയന്‍സ് കോളേജുകള്‍ ആരംഭിക്കേണ്ട ആവശ്യകത സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള പരിശോധനകള്‍ നടത്തിയിട്ടുണ്ടോയെന്ന് വിശദമാക്കാമോ?
1734.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂർ മണ്ഡലത്തിലെ ശ്രീരാമവർമ്മ മ്യൂസിക് കോളേജ് കെട്ടിട നിർമ്മാണത്തിന് കിഫ്ബി വഴി 10 കോടി രൂപ അനുവദിച്ചിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാത്തത്ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
കോളേജ് കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് നിലവിലെ സ്ഥിതി വിശദമാക്കാമോ;
( സി )
പ്രസ്തുത നിർമ്മാണ പ്രവർത്തനങ്ങൾ എന്ന് ആരംഭിക്കാൻ കഴിയുമെന്ന് അറിയിക്കാമോ?
1735.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരമ്പ്ര മണ്ഡലത്തിലെ സി. കെ. ജി. മെമ്മോറിയല്‍ ഗവ.കോളേജില്‍ എന്തൊക്കെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നിലവില്‍ നടന്നുകൊണ്ടിരിക്കുന്നത്;
( ബി )
നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അക്കാഡമിക്ക് ബ്ളോക്ക് കെട്ടിടത്തിനു ഫയര്‍ എന്‍.ഒ.സി ലഭിക്കാത്തതിനാല്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്നില്ല എന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്;
( സി )
പ്രസ്തുത കെട്ടിടത്തിനു ഫയര്‍ എന്‍.ഓ.സി ലഭിക്കാനുള്ള തടസ്സമെന്താണെന്നും ഇത് പരിഹരിക്കാന്‍ എന്ത് നടപടി സ്വീകരിച്ചു എന്നും വിശദീകരിക്കാമോ?
1736.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍വകലാശാലകളില്‍ വിവരസാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുളള പരീക്ഷാഫല പ്രഖ്യാപനം, സര്‍ട്ടിഫിക്കറ്റ് വിതരണം എന്നിവ വേഗത്തില്‍ ആക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
( ബി )
പ്രസ്തുത ആവശ്യത്തിന് വേണ്ടി ഏതെങ്കിലും സോഫ്റ്റ്‍വെയര്‍ ഉപയോഗിക്കുന്നുണ്ടോ; എങ്കില്‍ ഈ സോഫ്റ്റ്‍വെയറിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണസജ്ജമായിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
1737.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നതവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കുമോ;
( ബി )
തിരൂര്‍ മണ്ഡലത്തില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഉന്നതവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കാമോ;
( സി )
തിരൂര്‍ മണ്ഡലത്തില്‍ പുതുതായി ഏതൊക്കെ പദ്ധതികളാണ്നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ?
1738.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മന്ത്രിതലത്തില്‍ നടന്ന യോഗത്തില്‍ ഉണ്ടായ ധാരണയെ തുടര്‍ന്ന് പേരാമ്പ്ര താലൂക്കാശുപത്രിക്ക് വേണ്ടി സി.കെ.ജി. മെമ്മോറിയല്‍ ഗവ.കോളേജിന്റെ രണ്ട് ഏക്കര്‍ സ്ഥലം കൈമാറുന്നതിനുവേണ്ടി എൻ.ഒ.സി-യ്ക്കുള്ള അപേക്ഷ ലഭിച്ചിരുന്നോയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത അപേക്ഷയിൻമേലുള്ള നടപടി ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
1739.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ കോളേജ് വിദ്യാര്‍ത്ഥികളില്‍ ഇംഗ്ലീഷ് ഭാഷാപഠനം, പ്രസ്തുത ഭാഷയിലുള്ള ആശയവിനിമയം, സംഭാഷണം എന്നിവയില്‍ വരുന്ന നിലവാരക്കുറവ് ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; മേല്പറഞ്ഞ വിഷയങ്ങൾ പരിഹരിക്കുന്നതിനും വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് ഭാഷയില്‍ സംസാരിക്കുന്നതിനടക്കമുള്ള പ്രാവീണ്യം ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കുമോ;
( ബി )
സാമ്പ്രദായിക രീതിയിലുള്ള സിലബസ്സിലെ പഠനമല്ലാതെ മറ്റെന്തെങ്കിലും പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1740.
ശ്രീ. ഐ. ബി. സതീഷ്
ശ്രീ എം മുകേഷ്
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പോളിടെക്നിക്, എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനശേഷം അപ്രന്റീസ്ഷിപ്പ് നല്‍കുന്നതിന് പ്രത്യേക പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം വ്യവസായ മേഖലകളിലാണ് അപ്രന്റീസ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നത്; പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്ന അപ്രന്റീസുകള്‍ക്ക് തൊഴില്‍ പരിചയ സാക്ഷ്യപത്രമായി ഉപയോഗിക്കാന്‍ കഴിയും വിധം കേന്ദ്രസര്‍ക്കാര്‍ അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക പരിജ്ഞാനവും തൊഴില്‍ നെെപുണ്യവും സ്വായക്തമാക്കുന്നതിനും മികച്ച സംരംഭകരാകുന്നതിനും പ്രസ്തുത പദ്ധതി എത്രത്തോളം സഹായകമാണ്; വിശദാംശം നല്‍കുമോ?
1741.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട ഗവ.ആര്‍ട്സ് & സയന്‍സ് കോളേജില്‍ ഏതെല്ലാം നിര്‍മ്മാണ പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്, ഏതെല്ലാം പ്രവർത്തനങ്ങളാണ് അവശേഷിക്കുന്നത്, ഓരോ പ്രവൃത്തിയ്ക്കും വകയിരുത്തിയിട്ടുള്ള തുകയുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത കോളേജില്‍ കിഫ്ബി വഴി നടപ്പിലാക്കുന്ന പ്രവൃത്തികള്‍ക്ക് പുതുക്കിയ ഭരണാനുമതി ലഭ്യമാക്കിയ സാഹചര്യത്തില്‍ ഏതെല്ലാം പ്രവർത്തനങ്ങളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
മങ്കട ഗവ.ആര്‍ട്സ് & സയന്‍സ് കോളേജില്‍ എന്തെല്ലാം അടിസ്ഥാന സൗകര്യങ്ങള്‍ കൂടി ഒരുക്കേണ്ടതുണ്ടെന്നാണ് വിലയിരുത്തിയിട്ടുള്ളത്, ഇതിനായി ഏതെങ്കിലും തരത്തിലുള്ള ഫണ്ട് വകയിരുത്തിയിട്ടുണ്ടോ, വ്യക്തമാക്കുമോ?
1742.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ നടപ്പാക്കിയിട്ടുള്ള വിവിധ പദ്ധതികളിൽ കേന്ദ്ര വിഹിതമായി ലഭിക്കാനുള്ളതിൽ എത്ര തുക കുടിശികയാണെന്ന് ഇനം തിരിച്ച് വ്യക്തമാക്കുമോ; പ്രസ്തുത പദ്ധതികൾ ഓരോന്നിലും കുടിശിക ലഭിക്കാതിരിക്കാനുള്ള കാരണം അറിയിക്കുമോ;
( ബി )
ഇതിൽ യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ്, ബന്ധപ്പെട്ട മറ്റു റിപ്പോർട്ടുകൾ എന്നിവ സമർപ്പിച്ചിട്ടും കേന്ദ്രം പണം അനുവദിച്ചു നൽകാത്ത എത്ര പദ്ധതികളുണ്ട്, പദ്ധതികൾ ഏതൊക്കെയാണ്, ഓരോന്നിലും ലഭിക്കാനുള്ള തുകയെത്രയാണ് എന്നീ വിവരങ്ങൾ ലഭ്യമാക്കുമോ?
1743.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നടപ്പു സാമ്പത്തിക വർഷത്തെ ബജറ്റിൽ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള വിവിധ പ്രവൃത്തികൾക്കായി പദ്ധതി ഇനത്തിൽ നീക്കി വെച്ചിട്ടുള്ള തുക എത്രയാണ്; നാളിതുവരെ എത്ര തുക അനുവദിച്ചു നൽകിയിട്ടുണ്ട്; എത്ര തുക ചെലവഴിച്ചിട്ടുണ്ട്; വിശദാംശം ഇനം തിരിച്ചു വ്യക്തമാക്കുമോ?
1744.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. എച്ച്. സലാം
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സമുദ്രാവാസവ്യവസ്ഥയെയും ജീവിതത്തെയും സംരക്ഷിക്കുന്നതിനായി സംവിധാനം നിര്‍മ്മിക്കുക എന്ന യൂറോപ്യന്‍ യൂണിയന്‍ പ്രോജക്റ്റില്‍ കേരളത്തിലെ സര്‍വ്വകലാശാലകള്‍ക്ക് പങ്കാളിത്തം ലഭിച്ചിട്ടുണ്ടോ; ഏതൊക്കെ രാജ്യങ്ങളില്‍ നിന്നുള്ള സ്ഥാപനങ്ങളാണ് ഇതിന്റെ ഭാഗമാകുന്നത്; അധ്യാപകർക്കും സമുദ്രശാസ്ത്രമേഖലയിലെ ഗവേഷകര്‍ക്കും പരിശീലനവും നൈപുണ്യശേഷി വികസനവും ഉറപ്പുവരുത്തുന്നതിനായി സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായി എന്തെല്ലാം നടപടികള്‍ ഇതിനകം സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( സി )
പദ്ധതി നടപ്പാക്കുന്നതിലൂടെ സമുദ്രശാസ്ത്രമേഖലയിലും മറ്റും എന്തെല്ലാം മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നു; വിശദാംശം നല്കുമോ?
1745.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ നിർദിഷ്ട പാലത്തിങ്ങൽ കീരനല്ലൂർ സയൻസ് പാർക്ക് ആൻഡ് പ്ലാനെറ്റേറിയം പദ്ധതിയുടെ നിലവിലെ സാഹചര്യം വിശദമാക്കാമോ;
( ബി )
ഈ പദ്ധതിയുടെ തുടർ പ്രവൃത്തിക്കാവശ്യമായ തുക വകയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
സംസ്ഥാന സർക്കാരിന്റെ 2024ലെ ബജറ്റിലേക്ക് ബന്ധപ്പെട്ട വകുപ്പ് നൽകിയ പ്രൊപ്പോസലിൽ പ്രസ്തുത പ്രവൃത്തി ഉൾപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ?
1746.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ഗവ: എഞ്ചിനീയറിംഗ് കോളേജിന്റെ നവീകരണത്തിനും വൈവിദ്ധ്യവൽക്കരണത്തിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വിശദമാക്കാമോ?
1747.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഗവൺമെന്റ് കോളേജുകളിൽ ഇപ്പോൾ നിലനിൽക്കുന്ന അധിക അദ്ധ്യാപക തസ്തികകൾ പുനർവിന്യസിക്കുന്നതിന് എടുത്ത നടപടികൾ എന്തൊക്കെയാണെന്നറിയിക്കാമോ;
( ബി )
അധിക തസ്തികകൾ നിലനിൽക്കുന്നതു മൂലം വിവിധ വിഷയങ്ങളിലെ അസിസ്റ്റന്റ് പ്രൊഫസ്സർ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്ദ്യോഗാർത്ഥികൾക്കായി 2020നു ശേഷം ഒഴിവു വന്ന തസ്തികകൾ പി.എസ്.സി യ്ക്ക് റിപ്പോർട്ട് ചെയ്യണമെങ്കിൽ സർക്കാരിന്റെ നയതീരുമാനം ആവശ്യമാണെന്നിരിക്കെ പ്രസ്തുത നയതീരുമാനം എടുക്കുവാനായി എന്തൊക്കെ നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത് എന്നറിയിക്കാമോ;
( സി )
അസി.പ്രൊഫസർ റാങ്ക് ലിസ്റ്റിൽ ആദ്യ റാങ്കുകാർക്ക് പോലും ജോലി ലഭിക്കാത്ത അവസ്ഥ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ ഉന്നതബിരുദധാരികളായ ഈ യുവാക്കളുടെ ജീവൽപ്രശ്നം പരിഹരിക്കാൻ നടപടികൾ കൈക്കൊള്ളുമോ;
( ഡി )
അടുത്ത അക്കാദമിക്ക് വർഷം ആരംഭിക്കുന്ന നാലുവർഷ ഡിഗ്രി കോഴ്സിന്റെ ഗുണനിലവാരം ഉറപ്പാക്കുവാൻ വേണ്ടിവരുന്ന അധിക അദ്ധ്യാപകരുടെ നിയമനം സംബന്ധിച്ച് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്നറിയിക്കാമോ;
( ഇ )
നാലുവർഷ ഡിഗ്രി കോഴ്സുകൾ നടപ്പിലാക്കുവാൻ ആകെ വേണ്ടി വരുന്ന അദ്ധ്യാപകരുടെ എണ്ണം ഉന്നത വിദ്യാഭാസ വകുപ്പ് കണ്ടെത്തിയിട്ടുണ്ടോ; നാലു വർഷ ഡിഗ്രി കോഴ്സ് വരുന്നതോടെ, ഇപ്പോഴുള്ള അധിക അദ്ധ്യാപക തസ്തികകളെ പുനർവിന്യസിക്കാനുള്ള നടപടികൾ ഉന്നത വിദ്യാഭ്യാസ വകുപ്പ് കൈക്കൊള്ളുമോ എന്നറിയിക്കാമോ;
( എഫ് )
നാലുവർഷ ഡിഗ്രി കോഴ്സ് നിലവിൽ വരുമ്പോൾ വിവിധ വിഷയങ്ങളിലെ ഇല്ലാതാകുന്ന അധിക അദ്ധ്യാപക തസ്തികകളുടെ എണ്ണം ഉന്നത വിദ്യാഭാസവകുപ്പിന് ലഭ്യമായിട്ടുണ്ടോ എന്നറിയിക്കാമോ;
( ജി )
അധിക അദ്ധ്യാപക തസ്തികകളുടെ കാരണത്താൽ റിട്ടയർമെന്റ് അടക്കമുള്ള ഒഴിവുകൾ റിപ്പോർട്ട് ചെയ്യരുതെന്ന നിർദ്ദേശം ഉന്നത വിദ്യാഭ്യാസ വകുപ്പ് നൽകിയിട്ടുണ്ടോ; ഇല്ലെങ്കിൽ പ്രസ്തുത ഒഴിവുകൾ കാലതാമസം കൂടാതെ റിപ്പോർട്ട് ചെയ്യാൻ നടപടി സ്വീകരിക്കുമോ?
1748.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് നിയോജക മണ്ഡലത്തിലെ പത്തിരിപ്പാല ആർട്സ് & സയന്‍സ് കോളേജില്‍ അംഗീകിച്ച അദ്ധ്യാപക തസ്തികകള്‍ എത്രയാണെന്നും ഏതെല്ലാമാണെന്നും വ്യക്തമാക്കാമോ; ഇതില്‍ എത്ര ഒഴിവുകളുണ്ടെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കോളേജിലെ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകർ ജോലിക്ക് ഹാജരാകാത്തതിനാല്‍ അധ്യയനം മുടങ്ങുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്നു മുതലാണ് ഇവർ ജോലിക്ക് ഹാജരാകാത്തത് എന്നതിന്റെ വിശദാംശം നല്‍കാമോ; പകരം സംവിധാനം ഏര്‍പ്പെടുത്തി അധ്യയനം സുഗമമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
1749.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സർവകലാശാലകളിൽ വിവിധ പ്രോജക്ടുകളിൽ നിയമിതരാകുകയും പിന്നീട് അദ്ധ്യാപക തസ്തികകളിൽ സ്ഥിരപ്പെട്ടവരുമായ അദ്ധ്യാപകരുടെ ലിസ്റ്റ് സർവകലാശാല തിരിച്ചു ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത നിയമനങ്ങൾക്ക് സംവരണം പാലിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഓരോ അധ്യാപകരും നിയമിക്കപ്പെട്ട റിസർവേഷൻ ടേണിന്റെ വിശദാംശം തസ്തിക തിരിച്ചു ലഭ്യമാക്കാമോ?
1750.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സർക്കാരിന്റെ കാലം മുതൽ നാളിതു വരെ വിവിധ സർവകലാശാലകളിലും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ വരുന്ന മറ്റു സ്ഥാപനങ്ങളിലും എത്ര കരാർ നിയമനങ്ങൾ നടന്നിട്ടുണ്ട്; ഇതിൽ എത്ര നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നടത്തിയിട്ടുണ്ട്; എത്ര നിയമനങ്ങൾ പ്രൊഫഷണൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നടത്തിയിട്ടുണ്ട്; അറിയിക്കാമോ;
( ബി )
ഇതിൽ എത്ര നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ മുഖേന അല്ലാതെ നടത്തിയിട്ടുണ്ട്; ഇത്തരം നിയമനങ്ങൾക്ക് അവലംബിച്ച മാർഗം ഏതാണ്; വിശദാംശങ്ങൾ വർഷം തിരിച്ചു വ്യക്തമാക്കുമോ; എംപ്ലോയ്മെന്റ് മുഖേന അല്ലാതെ നിയമനം നടത്തിയപ്പോൾ റിസർവേഷൻ തത്വങ്ങൾ പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കാൻ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ?
1751.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ കോളേജുകളിൽ നിലവിലുള്ള അധിക അദ്ധ്യാപക തസ്തികകൾ പുനർവിന്യസിക്കുന്നിതിന് എടുത്ത നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
വിവിധ വിഷയങ്ങളിലെ പി.എസ്.സി.യുടെ അസിസ്റ്റ്ന്റ്‌ പ്രൊഫസർ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്ദ്യോഗാർത്ഥികൾക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ അധിക തസ്തികകൾ നിലനിൽക്കുന്നതു മൂലം 2020 നുശേഷം ഒഴിവുവന്ന തസ്തികൾ പി.എസ്.സി. യ്ക്കു റിപ്പോർട്ട് ചെയ്യണമെങ്കിൽ സർക്കാരിന്റെ നയപരമായ തീരുമാനം ആവശ്യമാണ് എന്നറിയിച്ചിരുന്നതിനാൽ പ്രസ്തുത നയപരമായ തീരുമാനം എടുക്കുവാനായി സർക്കാർ എന്തൊക്കെ നടപടികളാണ് കൈക്കൊണ്ടിട്ടുള്ളതെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത ലിസ്റ്റിൽ ആദ്യ റാങ്കുകാർക്ക് പോലും ജോലി ലഭിക്കാത്ത അവസ്ഥ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഈ പ്രശ്നം പരിഹരിക്കാൻ എന്തെങ്കിലും നടപടികൾ കൈക്കൊള്ളാൻ ശ്രമിക്കുമോ;
( ഡി )
അടുത്ത അക്കാദമിക്ക് വർഷം മുതല്‍ ആരംഭിക്കുന്ന നാലുവർഷ ഡിഗ്രി കോഴ്സിന്റെ ഗുണനിലവാരം ഉറപ്പാക്കുവാൻ വേണ്ടി വരുന്ന അധിക അദ്ധ്യാപകരുടെ നിയമനം സംബന്ധിച്ച് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും നാലുവർഷ ഡിഗ്രി കോഴ്സുകൾ നടപ്പിലാക്കുവാൻ ആകെ വേണ്ടി വരുന്ന അദ്ധ്യാപകരുടെ എണ്ണം വിദ്യാഭാസ വകുപ്പ് കണ്ടെത്തിയിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ;
( ഇ )
നാല് വർഷ ഡിഗ്രി കോഴ്സുകൾ തുടങ്ങുന്നതിന്റെ പശ്ചാത്തലത്തിൽ അധിക തസ്തികൾ ഇല്ലാതാവുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമെന്നതിനാല്‍ പി.എസ്.സി.യിലേക്ക് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ പരിശ്രമിക്കുമോയെന്നും നാല് വർഷ ഡിഗ്രി കോഴ്സ് വരുന്നതോടെ ഇപ്പോഴുള്ള അധിക അദ്ധ്യാപക തസ്തികകളെ പുനർവിന്യസിക്കാനുള്ള നടപടികൾ കൈക്കൊള്ളുമോയെന്നും വ്യക്തമാക്കാമോ;
( എഫ് )
നാലുവർഷ ഡിഗ്രി കോഴ്സ് നിലവിൽ വരുമ്പോൾ ഇല്ലാതാവുന്ന വിവിധ വിഷയങ്ങളിലെ എക്സസ് അദ്ധ്യാപകരുടെ എണ്ണം ലഭ്യമായിട്ടുണ്ടോ; അധിക അദ്ധ്യാപകരുടെ കാരണം പറഞ്ഞ് റിട്ടയർമെന്റ് അടക്കമുള്ള ഒഴിവുകൾ റിപ്പോർട്ട് ചെയ്യരുതെന്ന് എന്തെങ്കിലും നിർദ്ദേശം നൽകിയിട്ടുണ്ടോ; ഇല്ലെങ്കിൽ പ്രസ്തുത ഒഴിവുകൾ കാലതാമസം കൂടാതെ റിപ്പോർട്ട് ചെയ്യാൻ നടപടി സ്വീകരിക്കുമോ;വ്യക്തമാക്കുമോ;
( ജി )
പൊതുഭരണ വകുപ്പിന്റ് 21.10.2021- ലെ 155/2021 നമ്പർ ഉത്തരവ് പ്രകാരം എല്ലാ വകുപ്പുകളിലും ഓൺലൈൻ സംവിധാനത്തിലൂടെ മാത്രം സ്ഥലംമാറ്റം നടത്തണമെന്ന് എല്ലാ വകുപ്പുകൾക്കും ഉത്തരവ് നൽകിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
1752.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നത വിദ്യാഭാസ വകുപ്പിന് കീഴിലുളള സര്‍ക്കാര്‍ കോളേജുകളിൽ നിലവിലുളള അധിക അദ്ധ്യാപക തസ്തികകൾ പുനർവിന്യസിക്കുന്നതിന് എടുത്ത നടപടികൾ എന്തൊക്കെയാണ്;
( ബി )
വിവിധ വിഷയങ്ങളിലെ അസിസ്റ്റ്ന്റ്‌ പ്രഫസർ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്ദ്യോഗാർത്ഥികൾക്ക് കോളേജ് വിദ്യാഭ്യാസ വകുപ്പിൽ നിന്നും വിവരാവകാശ നിയമപ്രകാരം കിട്ടിയ മറുപടിയിൽ അധിക തസ്തികകൾ നിലനിൽക്കുന്നതു മൂലം 2020-നുശേഷം ഒഴിവു വന്ന തസ്തികൾ പി.എസ്.എസിയ്ക്കു റിപ്പോർട്ട് ചെയ്യണമെങ്കിൽ സർക്കാരിന്റെ നയ തീരുമാനം ആവശ്യമാണ് എന്ന മറുപടി ലഭ്യമായ സാഹചര്യത്തില്‍ പ്രസ്തുത നയ തീരുമാനം എടുക്കുവാനായി സർക്കാർ എന്തൊക്കെ നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്;
( സി )
അസിസ്റ്റ്ന്റ്‌ പ്രൊഫസർ റാങ്ക് ലിസ്റ്റിൽ ആദ്യ റാങ്കുകാർക്ക് പോലും ജോലി ലഭിക്കാത്ത അവസ്ഥ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ ഉന്നതബിരുദധാരികളായ ഈ യുവാക്കളുടെ പ്രശ്നം പരിഹരിക്കാൻ സർക്കാർ എന്തെങ്കിലും നടപടികൾ കൈക്കൊള്ളാൻ ശ്രമിക്കുമോ;
( ഡി )
അടുത്ത അക്കാദമിക് വർഷം ആരംഭിക്കുന്ന നാലുവർഷ ഡിഗ്രി കോഴ്സിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് ആവശ്യമായി വരുന്ന അധിക അദ്ധ്യാപകരുടെ നിയമനം സംബന്ധിച്ച് സർക്കാർ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്?
1753.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നാലുവർഷ ഡിഗ്രി കോഴ്സുകൾ നടപ്പിലാക്കുവാൻ ആകെ വേണ്ടിവരുന്ന അദ്ധ്യാപകരുടെ എണ്ണം കണ്ടെത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
നാലു വർഷ ഡിഗ്രി കോഴ്സുകൾ തുടങ്ങുന്നതിന്റെ പശ്ചാത്തലത്തിൽ അധിക തസ്തികകൾ ഇല്ലാതെയാകുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടാൽ പി.എസ്.സി.യിലേക്ക് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ വകുപ്പ് നടപടികൾ സ്വീകരിക്കുമെന്ന് അറിയിക്കുമോ;
( സി )
നാലു വർഷ ഡിഗ്രി കോഴ്സ് വരുന്നതോടെ ഇപ്പോഴുള്ള അധിക അദ്ധ്യാപക തസ്തികകളെ പുനർവിന്യസിക്കാനുള്ള നടപടികൾ വകുപ്പ് കൈക്കൊള്ളുമോ; വ്യക്തമാക്കുമോ;
( ഡി )
നാലുവർഷ ഡിഗ്രി കോഴ്സ് നിലവിൽ വരുമ്പോൾ ഇല്ലാതെയാകുന്ന വിവിധ വിഷയങ്ങളിലെ അധിക അദ്ധ്യാപകരുടെ എണ്ണം ലഭ്യമായിട്ടുണ്ടോ;
( ഇ )
അധിക അദ്ധ്യാപകര്‍ എന്നുള്ള കാരണം കാണിച്ച് റിട്ടയർമെന്റ് അടക്കമുള്ള ഒഴിവുകൾ ഉന്നത വിദ്യാഭ്യാസ വകുപ്പിൽ റിപ്പോർട്ട് ചെയ്യരുതെന്നുള്ള നിർദ്ദേശം വകുപ്പ് നല്‍കിയിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇല്ലെങ്കിൽ പ്രസ്തുത ഒഴിവുകൾ കാലതാമസം കൂടാതെ ഡയറക്ട്രേറ്റിൽ റിപ്പോർട്ട് ചെയ്യാൻ നടപടി സ്വീകരിക്കുമോ?
1754.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എയ്ഡഡ് കോളേജ് ജീവനക്കാരോ അധ്യാപകരോ ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടാൽ അവർ ജനപ്രതിനിധികളായി പ്രവർത്തിച്ച കാലയളവ് ഔദ്യോഗിക സർവീസിന്റെ ഭാഗമായി കണക്കാക്കുവാൻ വ്യവസ്ഥ ഉണ്ടോ; വിശദാംശം നൽകുമോ;
( ബി )
കോവിഡ് നിയന്ത്രണങ്ങളുടെ കാലഘട്ടത്തിൽ ജീവനക്കാർക്ക് വർക്ക് അറ്റ് ഹോം സൗകര്യങ്ങൾ നൽകിയിരുന്ന സാഹചര്യത്തിലും ജനങ്ങൾക്കിടയിൽ സേവന വ്യാപൃതരായിരുന്ന എയ്ഡഡ് കോളേജ് അധ്യാപകരോ ജീവനക്കാരോ ആയിരുന്ന ജനപ്രതിനിധികൾക്ക് അവർ ജനപ്രതിനിധികളായി സേവനമനുഷ്ഠിച്ച കാലയളവ് ഔദ്യോഗിക സർവീസിന്റെ ഭാഗമാക്കി കണക്കാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ;
( സി )
എയ്ഡഡ് കോളേജ് ജീവനക്കാരും എയ്ഡഡ് സ്കൂൾ ജീവനക്കാരും കേരള സബോർഡിനേറ്റ് ആന്‍ഡ് സർവീസ് റൂൾസിന്റെ പരിധിയിൽ തുല്യമായ പരിഗണനയിൽ ഉൾപ്പെടുന്ന ജീവനക്കാരാണോ; ആണെങ്കിൽ ജനപ്രതിനിധികളായ എയ്ഡഡ് സ്കൂൾ ജീവനക്കാർക്കും അധ്യാപകർക്കും നൽകുന്ന സർവീസ് ആനുകൂല്യങ്ങൾ എയ്ഡഡ് കോളേജ് ജീവനക്കാർക്കും അധ്യാപകർക്കും നൽകാതിരിക്കുന്നതിന് കാരണം വ്യക്തമാക്കുമോ;
( ഡി )
ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെടുന്ന എയ്ഡഡ് സ്കൂൾ ജീവനക്കാർക്കും അധ്യാപകർക്കും നൽകുന്ന സർവീസ് പ്രൊട്ടക്ഷൻ എയ്ഡഡ് കോളേജ് ജീവനക്കാർക്കും അധ്യാപകർക്കും കൂടി നൽകി ഈ കാര്യത്തിൽ തുല്യ നീതി ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1755.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സര്‍ക്കാര്‍ കോളേജുകളിൽ പ്രധാനാദ്ധ്യാപകരുടെയും അദ്ധ്യാപകരുടെയും തസ്തികകളില്‍ ഒഴിവുള്ളതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
പ്രസ്തുത ഒഴിവുകളില്‍ നിയമനം നടത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ?
1756.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗവണ്‍മെന്റ് കോളേജുകളില്‍ നിലവിലുള്ള അധിക അദ്ധ്യാപക തസ്തികകള്‍ പുനര്‍വിന്യസിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; വിശദവിവരം നല്‍കുമോ;
( ബി )
അധിക തസ്തികകള്‍ നിലവിലുള്ളത് മൂലം കേരള പി.എസ്.സി.യുടെ അസിസ്റ്റന്റ് പ്രൊഫസര്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട ആദ്യ റാങ്കുകാര്‍ക്ക് പോലും നിയമന ശിപാര്‍ശ ലഭിക്കാത്ത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
അടുത്ത അക്കാദമിക് വര്‍ഷം ആരംഭിക്കുന്ന നാല് വര്‍ഷ ഡിഗ്രി കോഴ്സുകള്‍ നടപ്പിലാക്കുന്നതിന് അധികമായി എത്ര അദ്ധ്യാപക തസ്തികള്‍ വേണ്ടിവരുമെന്ന് കണ്ടെത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; വിശദവിവരം നല്‍കുമോ;
( ഡി )
നാലുവര്‍ഷ ഡിഗ്രി കോഴ്സ് നിലവില്‍ വരുമ്പോള്‍ ഇല്ലാതെ ആകുന്ന വിവിധ വിഷയങ്ങളിലെ അധിക അദ്ധ്യാപകരുടെ എണ്ണം എത്രയെന്ന് വ്യക്തമാക്കുമോ;
( ഇ )
അധിക അദ്ധ്യാപകര്‍ നിലവിലുള്ളതിനാല്‍ റിട്ടയര്‍മെന്റ് ഒഴിവുകള്‍ ഉള്‍പ്പെടെയുള്ളവ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത ഒഴിവുകള്‍ കാലതാമസം കൂടാതെ റിപ്പോര്‍ട്ട് ചെയ്യുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
1757.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തിലെ പെരിങ്ങോം ഗവണ്‍മെന്റ് കോളേജിന് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച കെട്ടിട നിര്‍മ്മാണ പദ്ധതിയുടെ നിലവിലെ അവസ്ഥ എന്താണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതി ആരംഭിക്കാന്‍ കഴിയാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച് പദ്ധതി എത്രയും പെട്ടെന്ന് ആരംഭിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ?
1758.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയൽ ഗവൺമെന്റ് കോളേജിൽ കിഫ്ബി പദ്ധതി പ്രകാരം നടപ്പിലാക്കുന്ന പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തി എപ്പോൾ ആരംഭിക്കുമെന്നും എപ്പോൾ പൂർത്തീകരിക്കുമെന്നും വ്യക്തമാക്കുമോ?
1759.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൊകേരി ഗവണ്‍മെന്റ് കോളേജില്‍ 2020-21 വര്‍ഷം മുതല്‍ അനുമതി ലഭിച്ച പ്രവൃത്തികളുടെ നിലവിലെ അവസ്ഥ വിശദാംശം സഹിതം അറിയിക്കാമോ?
1760.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൊകേരി ഗവണ്‍മെന്റ് കോളേജിലെ ലേഡീസ് ഹോസ്റ്റല്‍ നിര്‍മ്മാണത്തിന് എന്നാണ് ഭരണാനുമതി ലഭിച്ചത് എന്ന് വ്യക്തമാക്കുമോ; ഈ പ്രവൃത്തിയുടെ ഭാഗമായി എന്തൊക്കെ നിര്‍മ്മാണങ്ങള്‍ നടത്താനാണ് ഉദ്ദേശിക്കുന്നത് എന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചിട്ടും, നിര്‍വ്വഹണത്തിലേക്ക് കടക്കാന്‍ സാധിക്കാത്ത അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രവൃത്തി നടപ്പിലാക്കുന്നതിന് സ്വീകരിച്ച നടപടികൾ എന്തൊക്കെയെന്ന് അറിയിക്കാമോ?
1761.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ ഗവ.കോളേജിന് കെട്ടിടം നിര്‍മ്മിക്കുന്നതിനായി കിഫ്ബി അംഗീകാരം നല്‍കിയത് എന്നാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി ആരംഭിക്കുന്നതിന് കാലതാമസം നേരിടുന്നതിന്റെ കാരണം എന്താണെന്ന് പരിശോധിച്ചിട്ടുണ്ടോ;
( സി )
കാലതാമസം ഒഴിവാക്കി പ്രസ്തുത പ്രവൃത്തി ഉടനെ ആരംഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാനാകുമോ എന്ന് വ്യക്തമാക്കുമോ?
1762.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊയിലാണ്ടി മണ്ഡലത്തിലെ ഏക സര്‍ക്കാര്‍ കോളേജായ എസ്.എ.ആർ.ബി.റ്റി.എം. ഗവ. കോളേജില്‍ പുതിയ കോഴ്സുകള്‍ ആരംഭിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
അടുത്ത അധ്യയന വര്‍ഷത്തില്‍ പുതിയ കോഴ്സുകള്‍ ആരംഭിക്കുവാന്‍ സാധിക്കുമോയെന്ന് വ്യക്തമാക്കാമോ?
1763.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ കോളേജുകളില്‍ പുതിയ കോഴ്സുകള്‍ അനുവദിക്കുന്ന വിഷയം പരിഗണനയിലുണ്ടോ;
( ബി )
കുന്ദമംഗലം ഗവ. ആര്‍ട്സ് & സയന്‍സ് കോളേജില്‍ പുതിയ കോഴ്സുകള്‍ അനുവദിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ?
1764.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അമ്പലപ്പുഴ സര്‍ക്കാര്‍ കോളേജ് പ്രവര്‍ത്തനമാരംഭിച്ചത് എന്നാണെന്നും നിലവില്‍ ഏതൊക്കെ കോഴ്സുകള്‍ ഇവിടെയുണ്ടെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത കോളേജിനായി പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതില്‍ കിഫ്ബി മുഖേന എത്ര ഫണ്ടാണ് ലഭ്യമാക്കിയിട്ടുള്ളത്; ഇതിന്റെ ഡി.പി.ആര്‍. തയ്യാറാക്കുന്നതിനായി ഏത് എജന്‍സിയെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്; പ്രസ്തുത ഏജന്‍സി ഡി.പി.ആര്‍. തയ്യാറാക്കിയിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( സി )
അമ്പലപ്പുഴ എം.എല്‍.എ.യുടെ ആവശ്യപ്രകാരം കിഫ്ബി സി.ഇ.ഒ. കൂടി പങ്കെടുത്ത യോഗതീരുമാനം പ്രകാരം സ്ഥലത്തിന്റെ ഉടമസ്ഥത ഉന്നത വിദ്യാഭ്യാസ വകുപ്പിന് കൈമാറുന്ന ഉത്തരവിനായി കാത്ത് നില്‍ക്കാതെ അടിയന്തരമായി ഡി.പി.ആര്‍. തയ്യാറാക്കി കിഫ്ബിക്ക് സമര്‍പ്പിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശം നടപ്പാക്കാതെയിരിക്കുന്നത് എന്ത് കൊണ്ടാണെന്ന് വ്യക്തമാക്കാമോ?
1765.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി 10 കോടി രൂപ അനുവദിച്ചിട്ടുള്ള വൈപ്പിനിലെ സർക്കാർ ആർട്ട്സ് ആന്‍ഡ് സയൻസ് കോളേജിന്റെ വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്ന വിഷയം ചർച്ച ചെയ്യുന്നതിനായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ 07.07.2023-ന് നടന്ന യോഗത്തിലെ തീരുമാന പ്രകാരം സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
കോളേജ് നിർമ്മാണത്തിനായി കണ്ടെത്തിയ ഭൂമിയെ സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് റവന്യൂ വകുപ്പ് ലഭ്യമാക്കിയിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കാമോ?
1766.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര കുളത്തൂര്‍ ഗവണ്‍മെന്റ് കോളേജില്‍ ഏതെങ്കിലും പുതിയ കോഴ്സുകള്‍ ആരംഭിക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
1767.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡോ. ബി.ആർ.അംബേദ്ക്കർ മെമ്മോറിയർ ആർട്സ് & സയൻസ് കോളേജിന്റ നിലവിൽ നടന്നു കൊണ്ടിരിക്കുന്ന പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിൽ കാലതാമസം വന്നിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; ഏതൊക്കെ പ്രവൃത്തികളാണ് നിലവിൽ പൂർത്തിയായിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
പ്രവൃത്തി പൂർത്തീകരിച്ച ഹോസ്റ്റൽ കെട്ടിടം കോളേജിന് കൈമാറാത്തത് കൊണ്ട് ദൂരെ സ്ഥലങ്ങളിൽനിന്നും വരുന്ന വിദ്യാ‍ർത്ഥികൾക്ക് താമസ സൗകര്യം നൽകാൻ കഴിയുന്നില്ല എന്ന പ്രശ്നം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
എങ്കിൽ പ്രവൃത്തി പൂർത്തീകരിച്ച ഹോസ്റ്റൽ കെട്ടിടം അടിയന്തരമായി കോളേജിന് വിട്ടുകൊടുക്കാൻ നടപടി സ്വീകരിക്കാമോ?
1768.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ നിലവില്‍ പ്രവര്‍ത്തിച്ചുവരുന്ന എയ്‍ഡഡ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങളിളുടെ ഓരോന്നിന്റെയും മാനേജ്മെന്റിന്റെ വിശദാംശം ലഭ്യമാക്കാമോ?
1769.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ സര്‍വ്വകലാശാലകളുടെ കീഴില്‍ വരുന്ന കോളേജുകളില്‍ സുവോളജി വിഷയത്തില്‍ പി.ജി., പി.എച്ച്.ഡി. കോഴ്സുകള്‍ പഠിക്കുവാന്‍ കൂടുതല്‍ അവസരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത വിഷയത്തില്‍ പി.ജി., പി.എച്ച്.ഡി. കോഴ്സുകള്‍ തുടങ്ങാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
കേരള സര്‍വ്വകലാശാലയില്‍ സുവോളജി വിഷയത്തില്‍ പി.ജി., പി.എച്ച്.ഡി. കോഴ്സുകള്‍ക്ക് എത്ര സീറ്റുകള്‍ ഏതെല്ലാം കോളേജുകളില്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; സര്‍വ്വകലാശാലയില്‍ സുവോളജി കോഴ്സുകള്‍ക്ക് മതിയായ സീറ്റ് ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1770.
ശ്രീ. പി. ടി. എ. റഹീം
ശ്രീ. ഐ. ബി. സതീഷ്
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍വകലാശാലകളിലും കോളേജുകളിലും നാലു വര്‍ഷ ബിരുദ പ്രോഗ്രാം ആരംഭിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; ഇതിനുള്ള നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; ഇതിന്റെ ഭാഗമായി നിലവിലെ ബിരുദ പഠന മേഖലയില്‍ എന്തെല്ലാം മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്; വിശദാംശം നല്കുമോ;
( ബി )
നാലു വര്‍ഷ ബിരുദ കോഴ്സുകള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നിലൂടെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ എന്തെല്ലാം മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്; വിദ്യാര്‍ത്ഥികളെ ഗവേഷണ രംഗത്തേക്ക് ആകര്‍ഷിക്കുക, അവര്‍ക്ക് തൊഴില്‍ നൈപുണ്യം നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ഇത് എത്രത്തോളം സഹായകമാണ്; വിശദാംശങ്ങള്‍ നല്കുമോ?
1771.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ അഫിലിയേറ്റഡ് ആർട്സ് ആന്റ് സയൻസ് കോളേജുകളില്‍ നടത്തിവരുന്ന ഗവണ്‍മെന്റ് അംഗീകാരമുളളതും ഇല്ലാത്തതുമായ കോഴ്സുകളില്‍ 2021-22, 2022-23, 2023-24 അധ്യയന വർഷങ്ങളിൽ പ്രവേശനം നേടിയിട്ടുളള വിദ്യാര്‍ത്ഥികളുടെ എണ്ണം, കോളേജ്, മേഖല (സർക്കാർ,എയ്ഡഡ്,സ്വാശ്രയം), കോഴ്സുകള്‍ (അംഗീകാരമുളളത്, ഇല്ലാത്തത്) എന്നിങ്ങനെ പട്ടിക തിരിച്ചുള്ള വിവരം ലഭ്യമാക്കാമോ;
( ബി )
സംസ്ഥാനത്തെ അഫിലിയേറ്റഡ് ആർട്സ് ആന്റ് സയൻസ് കോളേജുകളില്‍ നടത്തിവരുന്ന ഗവണ്‍മെന്റ് അംഗീകാരമുളളതും ഇല്ലാത്തതുമായ കോഴ്സുകളില്‍ 2021-22, 2022-23, 2023-24 അധ്യയന വർഷങ്ങളിൽ ലഭ്യമായ പെർമനന്റ് സീറ്റുകളുടെ എണ്ണം, കോളേജ്, മേഖല (സർക്കാർ എയ്ഡഡ്,സ്വാശ്രയം), കോഴ്സുകള്‍ (അംഗീകാരമുളളത്, ഇല്ലാത്തത്) എന്നിങ്ങനെ പട്ടിക തിരിച്ച് ലഭ്യമാക്കാമോ;
( സി )
സർക്കാർ, എയ്ഡഡ് കോളേജുകളിൽ നിലവിലുളള സ്ഥിരം അധ്യാപകരുടെ എണ്ണം ലഭ്യമാക്കാമോ; വിഷയവും സ്ഥാപനവും തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ഡി )
സർക്കാർ, എയ്ഡഡ് കോളേജുകളിൽ നിലവിലുളള സ്ഥിരം അനധ്യാപക ജീവനക്കാരുടെ എണ്ണം സ്ഥാപനം തിരിച്ചു ലഭ്യമാക്കാമോ?
1772.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളീയം, നവകേരളം പരിപാടികൾക്കായി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഏതൊക്കെ സ്ഥാപനങ്ങൾ സ്പോൺസർഷിപ്പ് നൽകിയിട്ടുണ്ട്; പ്രസ്തുത സ്ഥാപനങ്ങളുടെ പേരും നൽകിയ തുകയും സേവനങ്ങളും സംബന്ധിച്ച വിശദാംശം നൽകുമോ?
1773.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവമ്പാടി ഐ.എച്ച്.ആർ.ഡി. കോളേജില്‍ നിലവിലുള്ള കോഴ്സുകളിലേക്ക് ആവശ്യമായ പ്രവേശനം ഇല്ലാത്തതിനാല്‍ ബി.എസ്.സി നഴ്സിംഗ് കോഴ്സ് അനുവദിക്കുന്നതിന് നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ടോ എന്നു വ്യക്തമാക്കുമോ;
( ബി )
സ്ഥാപനം നിലനില്‍ക്കേണ്ട സാഹചര്യത്തില്‍ ഭാവി സാധ്യതകള്‍ കൂടി പരിഗണിച്ചു കൊണ്ടുള്ള കോഴ്സുകള്‍ അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടോ എന്നു വ്യക്തമാക്കുമോ;
( സി )
ഇത്തരം കോഴ്സുകള്‍ അനുവദിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ?
1774.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോളേജദ്ധ്യാപകരുടെ ശമ്പളം യു.ജി.സി. നിരക്കിലാക്കിയതോടെ 2016 മുതൽ 2019 വരെയുള്ള കാലയളവിൽ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് എത്ര രൂപ കുടിശ്ശിക വരുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
1775.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് ഐ.എച്ച്.ആര്‍.ഡി. അപ്ലൈഡ് സയന്‍സ് കോളേജിന്റെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് അനുവദിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
ഇല്ലെങ്കില്‍ ഇതിനുള്ള അടിയന്തര നടപടി സ്വീകരിക്കുമോ?
1776.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ ബി.ടെക് ടെക്സ്റ്റയിൽ ടെക്നോളജി, ഹാൻഡ് ലൂം ടെക്നോളജി കോഴ്സുകൾ നിലവിലുണ്ടോ; വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തെ പോളിടെക്നിക്കുകളിൽ ഇത്തരം കോഴ്സുകൾ നിലവിലുണ്ടോ; വിശദമാക്കാമോ;
( സി )
പോളിടെക്നിക്കുകളിൽ ഈ കോഴ്സുകൾ പഠിപ്പിക്കുന്നതിനുള്ള അദ്ധ്യാപക യോഗ്യതകൾ എന്തെല്ലാമെന്ന് വിശദമാക്കാമോ?
1777.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എ.പി.ജെ. അബ്ദുള്‍കലാം സാങ്കേതിക സര്‍വ്വകലാശാലയുടെ ആസ്ഥാനം തിരുവനന്തപുരത്തെ വിളപ്പില്‍ശാലയില്‍ നിര്‍മ്മിക്കുന്നതിനുളള നടപടികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത നിര്‍മ്മാണത്തിന് ഭരണാനുമതി ലഭ്യമായിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
കാലതാമസം ഒഴിവാക്കി സമയബന്ധിതമായി നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിയ്ക്കുമോ; വിശദാംശം ലഭ്യമാക്കാമോ?
1778.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം ചേലാട് പോളിടെക്നിക്കിൽ പൂർത്തീകരിച്ചതും നടന്നുകൊണ്ടിരിക്കുന്നതുമായ നിർമ്മാണ പ്രവൃത്തികൾ ഏതെല്ലാമെന്ന് വിശദമാക്കുമോ;
( ബി )
ശേഷിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തീകരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?
1779.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഏതെല്ലാം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസ് പദ്ധതി നടപ്പിലാക്കി വരുന്നത്; പ്രസ്തുത പദ്ധതി പ്രകാരം ഓരോ ക്യാമ്പസിനും കൈവരിക്കാനായ നേട്ടങ്ങള്‍ വിശദമാക്കുമോ?
1780.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുക്കത്ത് അനുവദിച്ച ഗവണ്മെന്റ് പോളിടെക്നിക്ക് ആരംഭിക്കുന്നതിനായി സ്ഥലമെടുപ്പ് സംബന്ധിച്ച് ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അറിയിക്കാമോ;
( ബി )
പ്രസ്തുത സ്ഥലമെടുപ്പ് ഇപ്പോള്‍ ഏത് അവസ്ഥയിലാണുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
ഇനി ഏതെല്ലാം നടപടിക്രമങ്ങള്‍ ഇക്കാര്യത്തില്‍ പൂര്‍ത്തിയാക്കാനുണ്ടെന്ന് വിശദമാക്കാമോ?
1781.
ശ്രീ. ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പോളിടെക്നിക്കുകളിൽ തിയറി ക്ലാസുകൾ നടത്തുന്ന ലെക്ചറർ തസ്തികകളുടെ എണ്ണം വിദ്യാർഥി അനുപാതത്തിന് അനുസരിച്ച് പരിഷ്കരിച്ചിട്ടുണ്ടെങ്കിലും പ്രാക്ടിക്കൽ ക്ലാസുകള്‍ നല്‍കുന്ന അധ്യാപകരുടെ സ്റ്റാഫ് പാറ്റേൺ പരിഷ്കരിച്ചിട്ടില്ല എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പോളിടെക്നിക് കോഴ്സുകളിൽ പ്രാക്ടിക്കൽ ക്ലാസുകള്‍ക്കുള്ള പ്രാധാന്യം പരിഗണിച്ച് അക്കാദമിക നിലവാരം ഉറപ്പുവരുത്തുന്നതിനായി പ്രാക്ടിക്കൽ ക്ലാസുകള്‍ നല്‍കുന്ന അധ്യാപകരുടെ സ്റ്റാഫ് പാറ്റേൺ പരിഷ്കരിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
1782.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനന്തവാടി ദ്വാരക ഗവ.പോളിടെക്നിക്കില്‍ നടന്നു വരുന്ന അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ള പദ്ധതികള്‍ ഏതെല്ലാമാണെന്നും ഓരോ പദ്ധതിക്കും അനുവദിച്ചിരിക്കുന്ന തുക എത്രയാണെന്നും അവയുടെ നിലവിലെ സ്ഥിതി എന്താണെന്നും അറിയിക്കുമോ;
( സി )
നിലവില്‍ ഈ സ്ഥാപനത്തില്‍ എത്ര വിദ്യാര്‍ഥികള്‍ ഏതെല്ലാം കോഴ്സുകളില്‍ പഠിക്കുന്നുണ്ടെന്ന് വിശദമാക്കുമോ?
1783.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശാല മണ്ഡലത്തില്‍ ഒരു വനിതാ പോളിടെക്ക്നിക്ക് ആരംഭിക്കുന്നതിനായി സമര്‍പ്പിച്ചിരുന്ന പ്രൊപ്പോസലിന്റെ നിലവിലെ അവസ്ഥ അറിയിക്കാമോ; ഫയല്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ വനിതാ പോളിടെക്ക്നിക്ക് ആരംഭിക്കുന്നതിനായി സാധ്യതാപഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ വിവരങ്ങള്‍ ലഭ്യമാക്കാമോ;
( സി )
മലയോര പട്ടികവര്‍ഗ്ഗ മേഖലയായ വെള്ളറടയോ കൊല്ലയില്‍ ഗ്രാമപഞ്ചായത്തിലെ ധനുവച്ചപുരമോ കേന്ദ്രമാക്കി ഒരു വനിതാ പോളിടെക്ക്നിക്ക് ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
1784.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം താലൂക്കിൽ പോളിടെക്നിക് കോളേജ് അനുവദിക്കുന്നതിന് പ്രൊപ്പോസൽ ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദവിവരങ്ങൾ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത താലൂക്കിൽ പോളിടെക്നിക് കോളേജ് അടുത്ത അധ്യയന വർഷം മുതൽ തുടങ്ങാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1785.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റിപ്പുറം ടെക്നിക്കല്‍ ഹൈസ്കൂളിനോട് ചേര്‍ന്ന് പോളിടെക്നിക് കോളേജ് ആരംഭിക്കുന്നത് സംബന്ധിച്ച് നല്‍കിയ പ്രൊപ്പോസലിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ; ആയത് സംബന്ധിച്ച ഫയലിന്റെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പുതിയ പോളിടെക്നിക് കോളേജുകള്‍ അനുവദിക്കുന്നതിനുള്ള പ്രൊപ്പോസലുകൾ 2024 ജനുവരി 31-ന് മുന്‍പായി എ.ഐ.സി.ടി.ഇ. ലേക്ക് നല്‍കേണ്ടതിനാല്‍ പ്രസ്തുത തീയതിയ്ക്കുള്ളില്‍ ഈ പ്രൊപ്പോസല്‍ എ.ഐ.സി.ടി.ഇ യ്ക്ക് അയക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1786.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലുവ കപ്രശ്ശേരി മോഡല്‍ ടെക്നിക്കല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിന് മള്‍ട്ടി പര്‍പ്പസ് ഓഡിറ്റോറിയം നിര്‍മ്മിക്കുന്നതിന് ഫണ്ട് അനുവദിക്കണമെന്ന അപേക്ഷയില്‍ (ഇ-6353658/2022/എം. (ഉ.വി..&എസ്.ജെ) ഐ.എച്ച്.ആര്‍.ഡി ഡയറക്ടര്‍ നാളിതുവരെ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കാമോ; ഐ.എച്ച്.ആര്‍.ഡി. ഡയറക്ടര്‍ അവസാനം നല്‍കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത വിഷയത്തില്‍ ഹയര്‍ എഡ്യൂക്കേഷന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ( J1/299/2022/H.Edn.) നാളിതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത സ്കൂളിന് മള്‍ട്ടി പര്‍പ്പസ് ഓഡിറ്റോറിയം നിർമ്മിക്കുന്നതിന് ആവശ്യമായ ഫണ്ട് അനുവദിച്ച് പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( ഡി )
ഈ പ്രവൃത്തി നടപ്പാക്കുന്നതിന് നിലവിലുള്ള തടസ്സങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?
1787.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2023-ല്‍ നടത്തേണ്ട രണ്ടാമത്തെ കെ.ജി.റ്റി.ഇ. ടൈപ്പ് റൈറ്റിംഗ് ആന്‍ഡ് കമ്പ്യൂട്ടര്‍ വേഡ് പ്രോസസ്സിംഗ് പരീക്ഷയുടെ വിജ്ഞാപനം എന്നത്തേയ്ക്ക് പുറപ്പെടുവിക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
2023 ഡിസംബറില്‍ വിജ്ഞാപനം പുറപ്പെടുവിച്ച് നടത്തേണ്ട ടൈപ്പ് റൈറ്റിംഗ് ആന്‍ഡ് വേഡ് പ്രോസസ്സിംഗ് പരീക്ഷയുടെ വിജ്ഞാപനം നാളിതുവരെ വരാത്തതു കാരണം നിലവില്‍ പരീക്ഷയ്ക്കായി തയ്യാറെടുത്തിരിക്കുന്ന വിദ്യാര്‍ത്ഥികളുടെ ആശങ്ക പരിഹരിക്കുന്നതിനായി പഴയ സിലബസില്‍ പരീക്ഷ നടത്തുന്നതിന് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( സി )
കെ.ജി.റ്റി.ഇ. ടൈപ്പ് റൈറ്റിംഗ് ആന്‍ഡ് കമ്പ്യൂട്ടര്‍ വേഡ് പ്രോസസ്സിംഗ് പരീക്ഷയ്ക്കായുള്ള പുതിയ സിലബസ് പ്രകാരം പരീക്ഷാ നടത്തിപ്പ് എങ്ങനെ എന്നത് സംബന്ധിച്ച് നിലവില്‍ തീരുമാനം എടുത്തിട്ടുണ്ടോ; എങ്കില്‍ പരീക്ഷാരീതി സംബന്ധിച്ച് വ്യക്തമായ മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ടോയെന്നും പുതിയ സിലബസ് പ്രകാരം മോഡല്‍ ചോദ്യപേപ്പറുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ;
( ഡി )
പുതിയ സിലബസ് നടപ്പിലാക്കുന്നതിന് മുൻപേ പുതിയ സിലബസ് പ്രകാരമുള്ള പരീക്ഷ സംബന്ധിച്ച് ടൈപ്പ് റൈറ്റിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്ക് വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; ഇപ്രകാരം മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ച് ആറ് മാസത്തെ കോഴ്സ് കാലാവധി സമയം പുതിയ സിലബസ് പ്രകാരം നടപ്പിലാക്കുന്നതിന് ‌അനുവദിക്കുമോ; വ്യക്തമാക്കാമോ;
( ഇ )
ടൈപ്പ് റൈറ്റിംഗ് ആന്‍ഡ് വേഡ് പ്രോസസ്സിംഗ് കോഴ്സിന്‍റെ കാലാവധി ആറ് മാസത്തില്‍ കൂടുതല്‍ നീട്ടിക്കൊണ്ടുപോകുന്നതിന് ടൈപ്പ് റൈറ്റിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്ക് സാധിക്കാത്തതിനാല്‍ വര്‍ഷത്തില്‍ രണ്ട് പരീക്ഷ കൃത്യമായി നടത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1788.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിന്റെ (ഐ.എച്ച്.ആർ.ഡി.) രണ്ടാം നിലയുടെ നിര്‍മ്മാണത്തിനും ആകര്‍ഷകമായ ന്യൂജനറേഷന്‍ കോഴ്സുകള്‍ പുതുതായി അനുവദിക്കാനും സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ; എങ്കിൽ വിശദമാക്കുമോ;
( ബി )
പ്രസ്തുത സ്ഥാപനത്തിലെ മാലിന്യങ്ങള്‍ യഥാവിധി സംസ്ക്കരിക്കുന്നതിന് ചെറുകിട മാലിന്യ സംസ്ക്കരണ സംവിധാനം ഒരുക്കുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കിൽ വിശദമാക്കുമോ?
1789.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തില്‍ യു.ഐ.ടി. ആരംഭിക്കുന്നത് പരിഗണനയിലുണ്ടോ; ഇല്ലെങ്കിൽ ആയതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?
1790.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടി മേഖലാ ശാസ്ത്ര കേന്ദ്രത്തിലെ പ്ലാനറ്റേറിയം കെട്ടിടത്തിന്റെ മകുടത്തിലെ ചോര്‍ച്ച പരിഹരിക്കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
ചോര്‍ച്ച പരിഹരിച്ച്, വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത ഉപകരണങ്ങള്‍ ഘടിപ്പിച്ച് പ്ലാനറ്റേറിയം എന്നത്തേക്ക് പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കാൻ കഴിയുമെന്ന് വ്യക്തമാക്കുമോ?
1791.
ശ്രീ. ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഐ.എച്ച്.ആർ.ഡി അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ കെ. നന്ദകുമാർ ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമായി നാളിതുവരെ കൈപ്പറ്റിയിട്ടുള്ള തുകയുടെ വിശദാംശം ഇനം തിരിച്ച് വ്യക്തമാക്കുമോ;
( ബി )
സാമൂഹ്യ മാധ്യമത്തിലൂടെ സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ അധിക്ഷേപിച്ചത് സംബന്ധിച്ച് പ്രസ്തുത വ്യക്തിയിൽ നിന്ന് ഐ.എച്ച്.ആർ.ഡി ഡയറക്ടർ വിശദീകരണം ആരാഞ്ഞിരുന്നോ; ഉണ്ടെങ്കിൽ ഐ.എച്ച്.ആർ.ഡി ഡയറക്ടർ വകുപ്പുതല റിപ്പോർട്ട് ലഭ്യമാക്കിയിട്ടുണ്ടോ; എങ്കിൽ ആയതിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( സി )
പ്രസ്തുത വ്യക്തിക്കെതിരെ പോലീസ് അന്വേഷണം നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ?
1792.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിൽ ഏതൊക്കെ സർവകലാശാലകളിലാണ് പി.എച്ച്.ഡി കോഴ്സുകൾ ഉള്ളതെന്ന് അറിയിക്കുമോ;
( ബി )
യു.ജി.സി. മാർഗ്ഗരേഖ പ്രകാരം പി.എച്ച്.ഡി. കോഴ്സ് വർക്ക്‌ നിബന്ധനയിൽ നിന്നും ഇളവ് കൊടുത്തിട്ടുള്ളത് ആർക്കൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( സി )
കേരളത്തിൽ ഏതെങ്കിലും സർവകലാശാലയിൽ എം.ഫിൽ യോഗ്യതയുള്ളയുള്ളവർക്ക് പി.എച്ച്.ഡി. കോഴ്സ് വർക്ക്‌ നിർബന്ധമാക്കിയിട്ടുണ്ടോ; ഉണ്ടെങ്കിൽ യു.ജി.സി. മാർഗ്ഗരേഖ അനുസരിച്ച് എം.ഫിൽ ബിരുദധാരികളെ നിർബന്ധിത കോഴ്സ് വർക്കിൽ നിന്നും ഇളവ് നൽകുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
1793.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിൽ ഗവേഷണം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് യോഗ്യതകൾക്കനുസരിച്ച് ലഭിക്കാവുന്ന കേന്ദ്ര ഗവൺമെന്റിന്റെയോ മറ്റു സെൻട്രൽ അതോറിറ്റികളുടെയോ ഫെല്ലോഷിപ്പുകൾ ഏതെല്ലാമാണ്; സംസ്ഥാന സർക്കാരിന്റെ ഫെല്ലോഷിപ്പുകൾ ഏതെല്ലാമാണ്; സംസ്ഥാന സർക്കാർ ഗവേഷകർക്ക് നൽകി വരുന്ന ഫെല്ലോഷിപ്പുകളിൽ കേന്ദ്ര സർക്കാരിന്റെ ധനസഹായം ലഭിക്കുന്നുണ്ടോ; കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ ഗവേഷണം നടത്തുന്ന, സെൻട്രൽ അല്ലെങ്കിൽ സ്റ്റേറ്റ് ഗവൺമെന്റ് അതോറിറ്റികളുടെ ഫെല്ലോഷിപ്പുകളൊന്നും ലഭിക്കാത്ത ഗവേഷകർക്ക് യൂണിവേഴ്സിറ്റി ഫെല്ലോഷിപ്പ് നൽകുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
കേരള, എം.ജി., കാലിക്കറ്റ്, കണ്ണൂർ, എന്നീ സര്‍വകലാശാലകള്‍ ഗവേഷകർക്ക് യൂണിവേഴ്സിറ്റി ഫെല്ലോഷിപ്പ് നൽകുന്നുണ്ടോ; ഉണ്ടെങ്കിൽ ആർട്ട്സ് വിഷയത്തിലെ ഗവേഷകന് പ്രതിമാസം നൽകുന്ന ഫെല്ലോഷിപ്പ് തുക എത്ര; സയൻസ് വിഷയത്തിലെ ഗവേഷകന് പ്രതിമാസം നൽകുന്ന ഫെല്ലോഷിപ്പ് തുക എത്ര; നിലവിൽ ഈ വർഷം എത്ര ഗവേഷകർക്ക് ഫെല്ലോഷിപ്പ് നൽകി; കഴിഞ്ഞ വർഷം എത്ര ഗവേഷകർക്ക് ഫെല്ലോഷിപ്പ് നൽകി; സര്‍വകലാശാല തിരിച്ചുമുള്ള വിശദാംശം ലഭ്യമാക്കുമോ;
( സി )
അഫിലിയേറ്റഡ് കോളേജുകളിലും മറ്റുമുള്ള യൂണിവേഴ്സിറ്റി റിസർച്ച് സെന്ററുകളിലെ ഗവേഷകർക്ക് യൂണിവേഴ്സിറ്റി ഫെല്ലോഷിപ്പ് നൽകുന്നുണ്ടോ; കേരള, എം.ജി., കാലിക്കറ്റ്, കണ്ണൂർ, എന്നീ സര്‍വകലാശാലകളിലെ റിസർച്ച് സെന്ററുകളിലെ (അഫിലിയേറ്റഡ് കോളേജ്) ഗവേഷകർക്ക് യൂണിവേഴ്സിറ്റി ഫെല്ലോഷിപ്പ് നൽകുന്നുണ്ടോ; ഉണ്ടെങ്കിൽ ആർട്ട്സ് വിഷയത്തിലെ ഗവേഷകന് പ്രതിമാസം നൽകുന്ന ഫെല്ലോഷിപ്പ് തുക എത്ര; സയൻസ് വിഷയത്തിലെ ഗവേഷകന് പ്രതിമാസം നൽകുന്ന ഫെല്ലോഷിപ്പ് തുക എത്ര; നിലവിൽ ഈ വർഷം എത്ര ഗവേഷകർക്ക് ഫെല്ലോഷിപ്പ് നൽകി; കഴിഞ്ഞ വർഷം എത്ര ഗവേഷകർക്ക് ഫെല്ലോഷിപ്പ് നൽകി; സര്‍വകലാശാല തിരിച്ചുമുള്ള വിവരം ലഭ്യമാക്കുമോ?
1794.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലിക്കറ്റ് സര്‍വ്വകലാശാല നടത്തുന്ന എത്ര ബി.എഡ്. പഠന കേന്ദ്രങ്ങളാണുള്ളതെന്ന് വിശദമാക്കുമോ;
( ബി )
ഇതില്‍ എന്‍.സി.ടി.ഇ അംഗീകാരമുള്ള പഠന കേന്ദ്രങ്ങള്‍ ഏതെല്ലാമെന്ന് വിശദമാക്കുമോ;
( സി )
ഇതില്‍ എത്ര ബി.എഡ് കേന്ദ്രങ്ങള്‍ക്കാണ് സ്വന്തമായി ഭൂമിയും കെട്ടിടവും ഉള്ളതെന്ന് വിശദമാക്കുമോ?
1795.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലയളവിൽ നാളിതുവരെ ഓരോ അക്കാദമിക വർഷവും വിദേശ സർവകലാശാലകളിൽ പഠനത്തിനായി പ്രവേശനം നേടിയ മലയാളി വിദ്യാർത്ഥികളുടെ കണക്ക് വാർഷികാടിസ്ഥാനത്തിൽ വ്യക്തമാക്കുമോ;
( ബി )
ഈ കാലയളവിൽ ഓരോ അക്കാദമിക വർഷവും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ സർവകലാശാലകളിൽ പഠനത്തിനായി പ്രവേശനം നേടിയ മലയാളി വിദ്യാർത്ഥികളുടെ കണക്ക് വാർഷികാടിസ്ഥാനത്തിൽ വ്യക്തമാക്കുമോ;
( സി )
ഈ കാലയളവിൽ സംസ്ഥാനത്തെ ഓരോ സർവകലാശാലയിലും എഞ്ചിനീയറിംഗിനും മെഡിസിനും ഉള്‍പ്പെടെ വിവിധ ഡിപ്ലോമ, ബിരുദ, ബിരുദാനന്തര കോഴ്സുകൾക്ക് പ്രവേശനം നേടിയ മലയാളി വിദ്യാർത്ഥികളുടെയും പുറത്തുനിന്നുള്ള വിദ്യാർത്ഥികളുടെയും എണ്ണം അക്കാദമിക വര്‍ഷത്തിന്റെ അടിസ്ഥാനത്തിൽ വിഷയം തിരിച്ചു വ്യക്തമാക്കുമോ?
1796.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരേ സമയം രണ്ട് അക്കാദമിക്ക് പ്രോഗ്രാമുകള്‍ പഠിക്കാമെന്ന യു.ജി.സി. നിര്‍ദ്ദേശം സംസ്ഥാനത്ത് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
1797.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2014-2015 സാമ്പത്തിക വർഷം മുതല്‍ നടപ്പു സാമ്പത്തിക വർഷം വരെ ഓരോ സാമ്പത്തിക വർഷത്തിന്റെയും ആരംഭത്തിൽ സംസ്ഥാനത്തെ വിവിധ സർവകലാശാലകളുടെ തനത് ഫണ്ടിൽ (റെസീപ്റ്റ്സ് ഫ്രം ഓൺ റിസോഴ്സസ്) ഓപ്പണിംഗ് ബാലൻസ് ആയി ലഭ്യമായിരുന്ന തുകയുടെ വിശദാംശങ്ങൾ സർവകലാശാല തിരിച്ചു ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത കാലയളവിലെ ഓരോ സാമ്പത്തിക വർഷവും സംസ്ഥാനത്തെ വിവിധ സർവകലാശാലകളുടെ തനത് ഫണ്ടിലേക്ക് ഏതെല്ലാം ഇനങ്ങളിൽ തുക വരവ് ലഭിച്ചിട്ടുണ്ടെന്നതിന്റെ ഓരോ ഇനത്തിലും ലഭിച്ച തുകയുടെയും വിശദാംശങ്ങൾ സർവകലാശാല തിരിച്ചു ലഭ്യമാക്കാമോ;
( സി )
വിവിധ സർവകലാശാലകൾ പ്രസ്തുത കാലയളവിലെ ഓരോ സാമ്പത്തിക വർഷവും തങ്ങളുടെ തനത് ഫണ്ടിൽ നിന്നും ചെലവഴിച്ച തുകയുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത കാലയളവിലെ ഓരോ സാമ്പത്തിക വർഷത്തിന്റെയും അവസാനത്തിൽ സംസ്ഥാനത്തെ വിവിധ സർവകലാശാലകളുടെ തനത് ഫണ്ടിൽ ലഭ്യമായിരുന്ന നീക്കിയിരുപ്പ് (ക്ലോസിംഗ് ബാലൻസ്) തുകയുടെ വിശദാംശങ്ങൾ സർവകലാശാല തിരിച്ചു ലഭ്യമാക്കാമോ;
( ഇ )
പ്രസ്തുത കാലയളവിൽ ജീവനക്കാരുടെ ശമ്പളം, പെൻഷൻ എന്നിവയുടെ വിതരണത്തിനും നിർമ്മാണ നിർമ്മാണേതര പദ്ധതികൾക്കും ഓരോ സർവകലാശാലയും തങ്ങളുടെ തനത് ഫണ്ടിൽ നിന്നും ചെലവഴിച്ച തുകയുടെ വിശദാംശങ്ങൾ സാമ്പത്തിക വർഷം തിരിച്ചു ലഭ്യമാക്കാമോ;
( എഫ് )
അതാത് സാമ്പത്തിക വർഷം സംസ്ഥാന ബജറ്റിൽ സർവകലാശാലകൾക്ക് പ്ലാൻ ഗ്രാന്റിനത്തിലും നോൺപ്ലാൻ ഗ്രാന്റിനത്തിലും വകയിരുത്തിയ തുക പൂർണ്ണമായും സർക്കാർ അനുവദിക്കാത്തത് മൂലം പ്ലാൻ, നോൺ പ്ലാൻ ചെലവുകൾ പൂർത്തീകരിച്ചതിന് 2014-2015 സാമ്പത്തിക വർഷം മുതൽ നടപ്പു സാമ്പത്തിക വർഷം വരെ സർവകലാശാലകൾ തങ്ങളുടെ തനത് ഫണ്ടിൽ നിന്നും ചെലവഴിച്ച തുകയുടെ വിശദാംശങ്ങൾ ഓരോ സർവകലാശാലയും തിരിച്ചു ലഭ്യമാക്കാമോ?
1798.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2016 മുതല്‍ 2023 വരെയുള്ള കാലയളവില്‍ പുതുതായി സ്ഥാപിച്ച സര്‍വ്വകലാശാലകള്‍ ഏതെല്ലാമാണെന്നും അവയുടെ പ്രാരംഭ പ്രവര്‍ത്തന പുരോഗതിയും വിശദമാക്കാമോ;
( ബി )
ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയിലെ ഏതെല്ലാം കോഴ്സുകള്‍ക്ക് നിലവില്‍ യു.ജി.സി. അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും പ്രസ്തുത കോഴ്സുകളുടെ നടത്തിപ്പും വിവരിക്കാമോ;
( സി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്തെ ഏതെല്ലാം സര്‍വ്വകലാശാലകള്‍ക്ക് പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ എന്തെല്ലാം അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ഡി )
സംസ്ഥാനത്തെ സര്‍വ്വകലാശാലകളിലും ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇതര രാജ്യങ്ങളില്‍ നിന്നും എത്ര വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ടെന്ന് അറിയിക്കാമോ?
1799.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാല ആസ്ഥാനത്ത് കലാപരിപാടികള്‍ക്കിടയില്‍ അപകടത്തില്‍പെട്ട് 4 കുട്ടികള്‍ മരണപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏതെങ്കിലും തരത്തിലുള്ള അന്വേഷനം നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( ബി )
ഇത്തരത്തില്‍ ഒരു കലാപരിപാടി സംഘടിപ്പിച്ചത് സംബന്ധിച്ച് വൈസ് ചാന്‍സലര്‍ക്കും രജിസ്ട്രാര്‍ക്കും അറിവുണ്ടായിരുന്നോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
വിദ്യര്‍ത്ഥികള്‍ സംഘടിപ്പിച്ച കലാപരിപാടിക്ക് ആവശ്യമായ സുരക്ഷാ സംവിധാനം ഒരുക്കുന്ന കാര്യത്തില്‍ വീഴ്ച ആരുടെ ഭാഗത്താണന്ന് വ്യക്തമാക്കാമോ? വിശദാംശം ലഭ്യമാക്കുമോ?
1800.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലർ ആയി ഗോപിനാദ് രവീന്ദ്രന് നിയമനം നൽകിയതുമായി ബന്ധപ്പെട്ടു വിവിധ കോടതികളിലെ നിയമനടപടികൾക്കായി സർക്കാർ നാളിതുവരെ എത്ര തുക ചെലവഴിച്ചിട്ടുണ്ട്; വിശദാംശങ്ങൾ ഇനം തിരിച്ചു വ്യക്തമാക്കുമോ;
( ബി )
ഗോപിനാഥ് രവീന്ദ്രന്റെ നിയമനം സുപ്രീംകോടതി റദ്ദാക്കിയത് പുനർ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ഇക്കാര്യത്തിൽ എന്തൊക്കെ നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;?
1801.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ ആയി ഗോപിനാഥ് രവീന്ദ്രന് നിയമനം നൽകിയത് എന്നാണ്; പ്രസ്തുത തീയതി മുതൽ നാളിതുവരെ അദ്ദേഹം ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമായി എത്ര രൂപ കൈപ്പറ്റിയിട്ടുണ്ട്; വിശദാംശങ്ങൾ പ്രതിമാസ അടിസ്ഥാനത്തിൽ വ്യക്തമാക്കുമോ;
( ബി )
ഗോപിനാഥ് രവീന്ദ്രന്റെ കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ പദവിയിലുള്ള നിയമനം സുപ്രീം കോടതി റദ്ദാക്കിയ സാഹചര്യത്തിൽ ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമായി അദ്ദേഹം കൈപ്പറ്റിയ തുക തിരിച്ചുപിടിക്കുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കിൽ ഈ കാര്യത്തിൽ നാളിതുവരെ എന്തൊക്കെ നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ?
1802.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എത്ര സർവകലാശാലകളിൽ നിലവിൽ സ്ഥിരം വൈസ് ചാൻസലർ(വി.സി.)മാർ ഇല്ലെന്നും ഏത് തീയതി മുതലാണ് പ്രസ്തുത പദവിയിൽ ഒഴിവ് വന്നതെന്നും അറിയിക്കുമോ; വിശദാംശം നൽകുമോ;
( ബി )
സ്ഥിരം വൈസ്ചാൻസലർമാരുടെ അഭാവം സർവ്വകലാശാലകളുടെ അക്കാദമികവും ഭരണപരവുമായ നടപടികളെ ദോഷകരമായി ബാധിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ സ്ഥിരം വി.സി.മാരെ നിയമിക്കുന്നതിനായി അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1803.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീമതി കെ. കെ. രമ
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദേശ വിദ്യാഭ്യാസ റിക്രൂട്ട്‌മെന്റ് ഏജൻസിയായ സാന്‍റാമോണിക്ക ഡയറക്ടറെ ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റിലേക്ക് നിയമിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
എങ്കിൽ പ്രസ്തുത സ്ഥാപനത്തിന്റെ ഡയറക്ടറെ ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റിലേക്ക് നിയമിക്കാനുള്ള കാരണം വിശദമാക്കാമോ;
( സി )
ആരോപണം നേരിടുന്ന പ്രസ്തുത സ്ഥാപനത്തിന്റെ ഡയറക്ടറെ ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റിലേക്ക് നിയമിച്ച നടപടി പുനഃപരിശോധിക്കാൻ തയ്യാറാകുമോ?
1804.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
31.12.2019-ലെ നോട്ടിഫിക്കേഷൻ നമ്പർ ജി.എ.-IIസി1/156687/2019/അഡമിന്‍ പ്രകാരമുള്ള അധ്യാപക നിയമനങ്ങളിൽ കാലിക്കറ്റ് സർവ്വവകലാശാല ഔട്ട് ഓഫ് ടേൺ ആയി നാല് ശതമാനം ഭിന്നശേഷി സംവരണം അനുവദിച്ചത്, സുപ്രീംകോടതിയുടെ ഇന്ദ്രാസാഹ്നിയും യൂണിയൻ ഓഫ് ഇന്ത്യയും തമ്മിലുളള കേസിലെ വിധിക്കെതിരാണെന്നും ആയതിനാൽ റൊട്ടേഷൻ ചാർട്ട് പുതുക്കി നിയമനങ്ങൾ പുന:ക്രമീകരിക്കണമെന്നുമുളള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഡബ്ല്യു.എ നം.1527 ഓഫ് 2021 കേസിലെ ഉത്തരവിനും ആയത് ശരിവെച്ച സുപ്രീം കോടതിയുടെ സ്പെഷ്യൽ ലീവ് അപ്പീൽ(സി) നം.10045/2023 കേസിലെ ഉത്തരവിനും അനുസൃതമായി റൊട്ടേഷൻ ചാർട്ട് പുതുക്കി നിയമനങ്ങൾ പുന:ക്രമീകരിക്കുന്നതിന് നാളിതുവരെ സർവ്വകലാശാല സ്വീകരിച്ച നടപടികൾ വിശദമാക്കാമോ; പുതുക്കിയ റൊട്ടേഷൻ ചാർട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത കോടതി ഉത്തരവുകൾക്കനുസൃതമായി റൊട്ടേഷൻ ചാർട്ട് പുതുക്കി നിയമനങ്ങൾ പുന:ക്രമീകരിക്കുന്നതിന് മുമ്പെ പഠനവകുപ്പുകളിലെ അധ്യാപക തസ്തികകളിലെ ഒഴിവുകളിലേയ്ക്ക് സ്ഥിരനിയമനം നടത്തുന്നതിന് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് സർവ്വകലാശാല സിന്റിക്കേറ്റ് തീരുമാനമെടുത്തിട്ടുണ്ടെങ്കിൽ ആയതിന് ആധാരമായ വസ്തുതകളുടെ വിശദാംശം ലഭ്യമാക്കാമോ;
( സി )
പഠനവകുപ്പുകളിലെ അധ്യാപക തസ്തികകളിലേയ്ക്ക് സ്ഥിരനിയമനം നടത്തുന്നതിനുളള സർവ്വകലാശാല സിന്റിക്കേറ്റിന്റെ പ്രസ്തുത തീരുമാനത്തിന്മേല്‍ സർവ്വകലാശാല നാളിതുവരെ സ്വീകരിച്ച തുടർനടപടികൾ എന്തെല്ലാമാണെന്നും അവയുടെ പകർപ്പുകളും ലഭ്യമാക്കാമോ?
1805.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സർവകലാശാലകളിൽ നിലവിലുളള വിവിധ അധ്യാപക-അനധ്യാപക തസ്തികകളുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
01.01.1985 മുതൽ സംസ്ഥാനത്തെ സർവകലാശാലകളിൽ വിവിധ അധ്യാപക-അനധ്യാപക തസ്തികകളിലേയ്ക്കുളള സ്ഥിരനിയമനത്തിനായി അവലംബിച്ച റൊട്ടേഷൻ ചാർട്ട്, വിവിധ തസ്തികകളുടെ എസ്റ്റാബ്ലിഷ്മെന്റ് രജിസ്റ്റർ എന്നിവയുടെ പകർപ്പുകൾ സർവകലാശാലയും തസ്തികയും തിരിച്ചു ലഭ്യമാക്കാമോ;
( സി )
റൊട്ടേഷൻ ചാർട്ട്, എസ്റ്റാബ്ലിഷ്മെന്റ് രജിസ്റ്റർ എന്നിവയുടെ പകർപ്പുകൾ ലഭ്യമല്ലെങ്കിൽ അവ ലഭ്യമല്ലാത്തതിന്റെ കാരണങ്ങളും വിശദാംശങ്ങളും പ്രത്യേകമായി ലഭ്യമാക്കാമോ?
1806.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദേശ സർവകലാശാലകളിലേക്ക് കുട്ടികളെ പഠനത്തിന് അയക്കുന്ന കൺസൾട്ടൻസി സ്ഥാപനമായ സാന്റ മോണിക്കയുടെ ഡയറക്ടറെ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ സിൻഡിക്കേറ്റിലേക്ക് തെരഞ്ഞെടുക്കാൻ ഇടയായ സാഹചര്യം വ്യക്തമാക്കുമോ;
( ബി )
വിദേശ സർവകലാശാലകളിലേക്ക് കുട്ടികളെ പഠനത്തിന് അയക്കുന്ന ഏജൻസിയുടെ ഡയറക്ടറെ ഓപ്പൺ സർവകലാശാലയുടെ സിൻഡിക്കേറ്റിലേക്ക് നിയമിക്കുവാൻ ശിപാർശ ചെയ്തത് ആരാണെന്നും ഏത് രംഗത്തെ വിദഗ്ധ എന്ന നിലയിലാണ് നിയമിച്ചതെന്നും വ്യക്തമാക്കുമോ; പ്രസ്തുത തീരുമാനം റദ്ദാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ;വ്യക്തമാക്കുമോ?
1807.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. ഷാഫി പറമ്പിൽ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലിക്കറ്റ് സർവകലാശാലയിൽ പൂജ്യം മാർക്ക് ലഭിച്ച ഭരണപക്ഷ വിദ്യാർഥി സംഘടനാ നേതാവിന് ഇന്റേണൽ പരീക്ഷയിൽ ആറ് മാർക്ക് കൂട്ടിക്കൊടുത്ത് ബി.എസ്.സി. പരീക്ഷ ജയിപ്പിക്കാൻ തീരുമാനം എടുത്തെന്ന ആക്ഷേപം സർക്കാർ ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
പ്രസ്തുത നടപടി ചട്ടപ്രകാരമാണോ എന്ന് വിശദമാക്കാമോ;
( സി )
നോമിനേറ്റഡ് സിൻഡിക്കേറ്റാണോ പ്രസ്തുത തീരുമാനം കൈക്കൊണ്ടത് എന്നും ഇങ്ങനെ ഒരു തീരുമാനം കൈക്കൊള്ളാൻ സിൻഡിക്കേറ്റിന് അധികാരം ഉണ്ടോ എന്നും വ്യക്തമാക്കാമോ?
1808.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർവ്വകലാശാല പഠനവകുപ്പുകളിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലെ സംവരണ ബാക്ക് ലോഗ് വേക്കൻസികളിലെ നിയമനവുമായി ബന്ധപ്പെട്ട് കാലിക്കറ്റ് സർവ്വകലാശാല രജിസ്ട്രാർ, ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് അയച്ച 22.04.2014, 28.03.2014-എന്നീ തിയ്യതികളിലെ 9833/ജി.എ.-II-സി-എസ്.ഒ./2013/സി.യു (I) നമ്പര്‍ കത്തുകളുടെ പകർപ്പുകൾ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത കത്തുകൾ പ്രകാരം ഏതെല്ലാം പഠനവകുപ്പുകളിലാണ് അധ്യാപക തസ്തികകളിൽ വിവിധ സംവരണ വിഭാഗങ്ങളുടെ ബാക്ക് ലോഗ് ഒഴിവുകൾ നിലവിലുണ്ടായിരുന്നതെന്നും വിവിധ സംവരണ വിഭാഗങ്ങൾക്ക് ഓരോ പഠനവകുപ്പുകളിലും എത്ര വീതം ബാക്ക് ലോഗ് ഒഴിവുകളാണ് നിലവിലുണ്ടായിരുന്നതെന്നും വിശദമാക്കാമോ;
( സി )
പ്രസ്തുത കത്തുകളില്‍ സർക്കാർ സ്വീകരിച്ച തുടർനടപടികളുടെയും സർക്കാരില്‍ നിന്നും നല്‍കിയ മറുപടികളുടെയും പകർപ്പുകളും വിശദവിവരങ്ങളും ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത കത്തുകളിൽ വിശദമാക്കിയ അധ്യാപക തസ്തികകളിലെ വിവിധ സംവരണ വിഭാഗങ്ങളുടെ ബാക്ക് ലോഗ് ഒഴിവുകൾ നികത്തുന്നതുമായി ബന്ധപ്പെട്ട് കാലിക്കറ്റ് സർവ്വകലാശാല സ്വീകരിച്ച തുടർനടപടികളുടെ പകർപ്പുകളും വിശദാംശവും ലഭ്യമാക്കാമോ?
1809.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അസാപ് കേരളയ്ക്ക് പാലക്കാട് ജില്ലയില്‍ എത്ര കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കുകള്‍ ഉണ്ടെന്ന് വ്യക്തമാക്കാമോ?
1810.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മണ്ഡലത്തില്‍ അസാപ്പ് മുഖേന ഏതൊക്കെ പദ്ധതികളാണ് വിഭാവനം ചെയ്ത് നടപ്പിലാക്കുന്നതെന്ന് വിശദമാക്കുമോ;
( ബി )
എം.എല്‍.എ യുടെ ആസ്തി വികസന പദ്ധതി പ്രകാരം അസാപ്പില്‍ നിര്‍മ്മിച്ച ഇ-ലേണിംഗ് ലാബ് മുഖേന പൊതു ജനങ്ങള്‍ക്ക് എന്തൊക്കെ സൗജന്യ സേവനങ്ങളാണ് നല്‍കുന്നത് എന്ന് വ്യക്തമാക്കുമോ;
( സി )
അസാപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന കോഴ്സുകള്‍ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സൗജന്യമായി നല്‍കുന്നതിനും, പൊതു വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളില്‍ ആശയവിനിമയ പാടവം, അന്യഭാഷാ നൈപുണ്യം, സാങ്കേതിക നൈപുണ്യം എന്നിവ കൈവരിക്കുന്നതിനും കൂടി ഉപകാരപ്പെടുന്ന രീതിയില്‍ ആണോ എന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
1811.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് സിവില്‍ സര്‍വ്വീസ് അക്കാദമിക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനു പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ;
( ബി )
കെട്ടിട നിര്‍മ്മാണത്തിനു സ്ഥലം ലഭ്യമായിട്ടുണ്ടോ; ഇല്ലെങ്കില്‍ നിലവിലെ സര്‍ക്കാര്‍ സ്ഥലം ഉപയോഗിച്ചു കെട്ടിട നിര്‍മ്മാണം നടത്തുവാന്‍ നടപടി സ്വീകരിക്കുമോ?
1812.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ എടരിക്കോട് പുതുപ്പറമ്പ് ഗവൺമെന്റ് വനിതാ പോളിടെക്നിക്ക് കോളേജിൽ നിർദ്ദേശിച്ച അസാപ്പ് സ്കിൽ പാർക്ക് പദ്ധതിയുടെ നിർമ്മാണം സംബന്ധിച്ച വിശദവിവരങ്ങൾ ലഭ്യമാക്കാമോ;
( ബി )
തിരൂരങ്ങാടി വെന്നിയൂർ ഗവൺമെന്റ് യു.പി സ്കൂളിൽ നിർമ്മിക്കുന്നതിന് തീരുമാനിച്ച പ്രസ്തുത പദ്ധതി പ്രാദേശിക എതിർപ്പുകൾ കാരണം പുതുപ്പറമ്പ് ഗവൺമെന്റ് വനിത പോളിടെക്നിക് കോളേജിലേക്ക് മാറ്റി നിർമ്മിക്കു തിന് വേണ്ടി നൽകിയ പ്രൊപ്പോസലിൽ തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ ?
1813.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അസാപ് കേരളയ്ക്ക് എത്ര മികവിന്റെ കേന്ദ്രങ്ങളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കാമോ?
1814.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കുകളില്‍ വെഹിക്കിള്‍ റീ ഫിനിഷ് പെയിന്റിംഗ് സെന്റര്‍ എവിടെയാണുളളതെന്ന് വ്യക്തമാക്കാമോ?
1815.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എല്‍‍ഡര്‍ ലൈന്‍ ടോള്‍ ഫ്രീ നമ്പരായ 14567-ല്‍ നിന്നും സേവനങ്ങള്‍ ലഭ്യമാകുന്നത് സംബന്ധിച്ച് മുതിര്‍ന്ന പൗരന്‍മാരില്‍ അവബോധം സൃഷ്ടിക്കുന്നതിനും, അറിയിക്കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
( ബി )
പ്രസ്തുത സംവിധാനത്തിലൂടെ നിലവില്‍ എത്ര പരാതികള്‍ ലഭ്യമായിട്ടുണ്ട്; എത്ര എണ്ണത്തിന് പരിഹാരം കാണാനായിട്ടുണ്ട്?
1816.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആശ്വാസകിരണം പദ്ധതിപ്രകാരമുള്ള പെൻഷൻ വിതരണം മുടങ്ങിയിട്ടുണ്ടോ; എങ്കിൽ എന്ന് മുതലുള്ള പെൻഷനാണ് മുടക്കം വന്നിട്ടുള്ളതെന്നും കുടിശികയിനത്തില്‍ വിതരണം ചെയ്യാനുള്ള തുകയെത്രയാണെന്നും വിശദമാക്കുമോ;
( ബി )
മൂന്നു വർഷങ്ങൾക്കു മുൻപ് വിതരണം ചെയ്ത മണി ഓർഡറിനൊപ്പം രേഖപ്പെടുത്തിയ എഫ്.എൽ. നമ്പർ രേഖപ്പെടുത്താതെ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കിയവരുടെ പെൻഷൻ നിർത്തലാക്കുന്നതിന് നിർദ്ദേശിച്ചിരുന്നോ; വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതി പ്രകാരമുള്ള നിലവിലെ പെൻഷൻ തുക എത്രയാണെന്നും ഇത് ഏറ്റവും ഒടുവിൽ വർദ്ധിപ്പിച്ചത് എന്നാണെന്നും അറിയിക്കുമോ;
( ഡി )
ആശ്വാസകിരണം പദ്ധതി പ്രകാരം പെൻഷന് അപേക്ഷ സ്വീകരിച്ച ശേഷം പെൻഷൻ വിതരണം ചെയ്തിട്ടില്ലാത്ത എത്ര അപേക്ഷകളുണ്ടെന്നും എന്നുമുതലുള്ള അപേക്ഷകളാണ് ഇപ്രകാരം തീർപ്പാക്കാനുള്ളതെന്നും അറിയിക്കാമോ;
( ഇ )
പ്രസ്തുത ധനസഹായം ഏറ്റവും അർഹയുള്ളവർക്ക് മുൻഗണന നൽകി മുടക്കം കൂടാതെ വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ?
1817.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ പദ്ധതി പ്രകാരം എന്തൊക്കെ സംവിധാനങ്ങളാണ് സജ്ജമാക്കുന്നത്; ഇതിന് എത്ര കോടി രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്; വ്യക്തമാക്കുമോ;
( ബി )
നിലവില്‍ എന്തൊക്കെ പ്രവൃത്തികള്‍ക്കാണ് തുക അനുവദിച്ചിട്ടുള്ളതെന്നും അവയുടെ നിര്‍മ്മാണ പുരോഗതി ഏത് ഘട്ടത്തിലാണെന്നും വിശദമാക്കുമോ?
1818.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയോമിത്രം പദ്ധതി എന്ന് മുതലാണ് നടപ്പാക്കിയിട്ടുളളത്; പദ്ധതി പ്രകാരം എന്തൊക്കെ ആനുകൂല്യങ്ങളാണ് വിതരണം ചെയ്യുന്നത്;
( ബി )
പദ്ധതിയിൽ ജോലിചെയ്യുന്ന ആരോഗ്യപ്രവർത്തകർക്ക് വേതനം മുടങ്ങിയതോടെ അവരിൽ പകുതിയോളം പേർ അവധിയിൽ പ്രവേശിച്ചത് മൂലം വയോജന കേന്ദ്രങ്ങൾ പ്രതിസന്ധിയിൽ ആയ കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ഗുണഭോക്താക്കള്‍ക്കുള്ള ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതില്‍ മുടക്കം വന്നിട്ടുണ്ടോ; എങ്കില്‍ എത്ര നാളത്തെ ആനുകൂല്യങ്ങളാണ് വിതരണം ചെയ്യാൻ ഉള്ളതെന്ന് വ്യക്തമാക്കാമോ;
( ഡി )
പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി വേതനവും മറ്റ് ആനുകൂല്യങ്ങളും അടിയന്തരമായി വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ?
1819.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പാക്കുന്ന ആശ്വാസകിരണം പദ്ധതിക്ക് നടപ്പ് സാമ്പത്തിക വർഷത്തെ ബജറ്റിൽ വകയിരുത്തിയിട്ടുള്ള തുകയും നാളിതുവരെ അനുവദിച്ച തുകയും നാളിതുവരെ ചെലവഴിച്ച തുകയും ഇനം തിരിച്ചു വ്യക്തമാക്കുമോ?
1820.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നാളിതുവരെ കുന്നത്തുനാട് മണ്ഡലത്തില്‍ സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന പദ്ധതികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ക്കായി അനുവദിച്ച തുക, പദ്ധതികളുടെ നിലവിലെ സ്ഥിതി എന്നിവ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
1821.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ നടപ്പിലാക്കി വരുന്ന 'ആശ്വാസ കിരണം' പദ്ധതിയില്‍ ഏത് തീയതിവരെ അപേക്ഷ നല്‍കിയവര്‍ക്കാണ് നിലവില്‍ ധനസഹായം നല്‍കിവരുന്നത്;
( ബി )
പ്രസ്തുത പദ്ധതിയില്‍ എത്രമാസത്തെ ധനസഹായം കുടിശ്ശികയായിട്ടുണ്ട്; വിശദമാക്കാമോ?
1822.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സ്റ്റേറ്റ് സോഷ്യൽ സെക്യൂരിറ്റി മിഷന് നടപ്പ് സാമ്പത്തിക വർഷത്തെ ബജറ്റിൽ വിവിധ പദ്ധതികൾക്കുള്ള ചെലവിനത്തിൽ എത്ര രൂപ വകയിരുത്തിയിട്ടുണ്ട്; നാളിതുവരെ എത്ര തുക ചെലവഴിച്ചിട്ടുണ്ട്; വിശദാംശങ്ങൾ ലഭ്യമാക്കുമോ?
1823.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പാക്കുന്ന സ്നേഹ സ്പർശം,എൻഡോസൽഫാൻ ദുരിതബാധിതർക്കുള്ള പാക്കേജ്,വയോമിത്രം,ഡിസ്ട്രിക്ട് ഏർലി ഇന്റർവേൻഷൻ സെന്റർ,ഓട്ടിസം ബാധിതരായ കുട്ടികളുടെ പുനരധിവാസം,പ്രമേഹബാധിതരായ കുട്ടികൾക്കുള്ള സഹായ പദ്ധതി,സമാശ്വാസം,അൽഷിമേഴ്സ് മെമ്മറി സ്ക്രീനിംഗ് ക്ലിനിക് എന്നീ പദ്ധതികൾക്ക് നടപ്പ് സാമ്പത്തിക വർഷത്തെ ബജറ്റിൽ വകയിരുത്തിയിട്ടുള്ള തുകയും നാളിതുവരെ അനുവദിച്ച തുകയും നാളിതുവരെ ചെലവഴിച്ച തുകയും ഇനം തിരിച്ചു വ്യക്തമാക്കുമോ?
1824.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. എൻ. കെ. അക്ബര്‍
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യനീതി വകുപ്പിൻകീഴിൽ ഡിമെന്‍ഷ്യ കെയറിംഗിനായി പ്രത്യേക സംവിധാനം നിലവിലുണ്ടോ; ഡിമെന്‍ഷ്യ സൗഹൃദ കേരളം എന്ന ലക്ഷ്യത്തോടെ ഓര്‍മ്മത്തോണി എന്ന പേരില്‍ പ്രത്യേക പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ ഭാഗമായി എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് വിഭാവനം ചെയ്തിട്ടുള്ളത്; വിശദാംശം അറിയിക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണം ഉറപ്പുവരുത്തുന്ന കാര്യം പരിഗണനയിലുണ്ടോ; പദ്ധതിയിലൂടെ എന്തൊക്കെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്; വിശദമാക്കുമോ?
1825.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 സാമ്പത്തിക വര്‍ഷം മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ബ്ലോക്ക്‌ പഞ്ചായത്തില്‍ വയോമിത്രം പദ്ധതി ആരംഭിക്കുന്നതിന് അനുമതി ലഭിച്ചതിനെ തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് അവരുടെ വിഹിതം മാറ്റി വച്ചുവെങ്കിലും സാമൂഹ്യ സുരക്ഷാ മിഷന്‍ മറ്റ് തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടില്ല എന്ന ആരോപണത്തിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വിഷയം സംബന്ധിച്ച് സാമൂഹ്യ സുരക്ഷാ മിഷനില്‍ ലഭിച്ച നിവേദനങ്ങളിന്മേല്‍ സ്വീകരിച്ച തുടര്‍നടപടികള്‍ സംബന്ധിച്ച വിശദാംശം ഫയല്‍ പകര്‍പ്പ് സഹിതം ലഭ്യമാക്കാമോ;
( സി )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വയോമിത്രം പദ്ധതിയ്ക്കായി എത്ര തുക സാമൂഹ്യ സുരക്ഷാ മിഷന്‍ അനുവദിച്ചുവെന്നും അതില്‍ എത്ര തുക ചെലവഴിച്ചുവെന്നുമുള്ള വിശദാംശം ജില്ലാടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ?
1826.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യനീതി വകുപ്പിന് കീഴിൽ നടപ്പാക്കിയിട്ടുള്ള വിവിധ പദ്ധതികളിൽ കേന്ദ്ര വിഹിതമായി എത്ര തുക കുടിശിക ലഭിക്കാനുണ്ട് എന്ന് ഇനം തിരിച്ചു വ്യക്തമാക്കുമോ; ഓരോ പദ്ധതിയിലും കുടിശിക ലഭ്യമാകാത്തതിന്റെ കാരണം വ്യക്തമാക്കുമോ;
( ബി )
യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ്,ബന്ധപ്പെട്ട മറ്റു റിപ്പോർട്ടുകൾ എന്നിവ സമർപ്പിച്ചിട്ടും കേന്ദ്രം തുക അനുവദിച്ചു നൽകാത്ത എത്ര പദ്ധതികൾ ഉണ്ട്; ഇവ ഏതൊക്കെ പദ്ധതികളാണെന്നും ഓരോന്നിലും ലഭിക്കാനുള്ള തുക എത്രയാണെന്നും വ്യക്തമാക്കുമോ?
1827.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കടയില്‍ ഭിന്നശേഷിക്കാര്‍ക്കായി സംയോജിത പുനരധിവാസ ഗ്രാമം നിര്‍മ്മിക്കുന്നതിനായുള്ള നടപടികള്‍ സംബന്ധിച്ച് വിശദമാക്കാമോ; ഇതിനായി വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടോ; പ്രസ്തുത പദ്ധതി വേഗത്തില്‍ നടപ്പിലാക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിയ്ക്കാമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1828.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂരിൽ പ്രഖ്യാപിക്കപ്പെട്ട,ഭിന്നശേഷി സൗഹൃദ പുനരധിവാസ ഗ്രാമം സ്ഥാപിക്കുന്നതിനാവശ്യമായ ഭൂമി സാമൂഹ്യനീതി വകുപ്പിന് കൈമാറിയ സാഹചര്യത്തിൽ പ്രസ്തുത കേന്ദ്രം സ്ഥാപിയ്ക്കുന്നതിനായി എന്തൊക്കെ തുടർ നടപടികൾ ആണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ;
( ബി )
പ്രസ്തുത കേന്ദ്രത്തിന്റെ നിർമ്മാണം എന്നത്തേക്ക് പൂർത്തിയാക്കി പ്രവർത്തനം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ; ആയതിനായി സ്വീകരിച്ചിട്ടുള്ള നടപടികൾ അറിയിക്കുമോ;
( സി )
ഇവിടെ സ്ഥാപിക്കാനുദ്ദേശിക്കുന്ന പുനരധിവാസ ഗ്രാമത്തിന്റെ വിശദമായ പദ്ധതിരേഖ തയ്യാറാക്കിയിട്ടുണ്ടോ; ആയതിന്റെ പകർപ്പ് ലഭ്യമാക്കാമോ?
1829.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഭിന്നശേഷി കുടുംബങ്ങള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ ആശ്വാസം പദ്ധതി പ്രകാരം എത്ര തുക അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; എത്ര പേര്‍ അതിന്റെ ഗുണഭോക്താക്കളായി എന്ന് അറിയ്ക്കാമോ;
( ബി )
ആശ്വാസം സ്വയം തൊഴില്‍ വായ്പ പദ്ധതി പ്രകാരം ധനസഹായം ലഭിക്കുന്നതിനുള്ള നടപടി ക്രമം വിശദമാക്കാമോ?
1830.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍ നഗരസഭയില്‍ ഭിന്നശേഷി അസിസ്റ്റീവ് വില്ലേജ് നടപ്പാക്കുന്നതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; പ്രസ്തുത വില്ലേജില്‍ ഒരുക്കുന്ന സൗകര്യങ്ങളെന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത വില്ലേജ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പ്രൊജക്ട് ഡ്രാഫ്റ്റ്, ഡിസെെന്‍ എന്നിവ തയ്യാറാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ പകര്‍പ്പ് ലഭ്യമാക്കാമോ; പദ്ധതിക്കായി എത്ര തുക ചെലവഴിക്കേണ്ടി വരുമെന്ന് അറിയിക്കാമോ; പദ്ധതിയുടെ നിലവിലെ അവസ്ഥ വിശദമാക്കാമോ;
( സി )
പ്രസ്തുത വില്ലേജ് നടപ്പാക്കുന്നതിനാവശ്യമായ സ്ഥലം ലഭ്യമായിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ; പ്രസ്തുത സ്ഥലം വകുപ്പിന് കെെമാറേണ്ടതുണ്ടോയെന്നും വ്യക്തമാക്കാമോ;
( ഡി )
എം.എല്‍.എ ആസ്തി വികസന ഫണ്ടില്‍ നിന്നും പ്രസ്തുത ആവശ്യത്തിലേക്ക് 50 ലക്ഷം രൂപ അനുവദിച്ച സാഹചര്യത്തില്‍ ഈ ഫണ്ട് വിനിയോഗിക്കേണ്ടത് എപ്രകാരമാണെന്ന് അറിയിക്കാമോ; പ്രസ്തുത തുകയ്ക്ക് അസിസ്റ്റീവ് വില്ലേജ് കൺസപ്റ്റിന് യോജിക്കുന്ന ഏതുതരം പ്രവൃത്തിയാണ് വില്ലേജിൽ നടപ്പാക്കുന്നതെന്നും വിശദമാക്കാമോ?
1831.
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ എം രാജഗോപാലൻ
ഡോ. സുജിത് വിജയൻപിള്ള
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റിഹാബിലിറ്റേഷന്‍ (എൻ.ഐ.പി.എം.ആ‍ര്‍) -ല്‍ വെര്‍ച്വല്‍ റിയാലിറ്റി സംവിധാനം നടപ്പാക്കിയിട്ടുണ്ടോ; ഇത് രാജ്യത്തെ തന്നെ ആദ്യ സംവിധാനമാണോ; ഇതിന്റെ പ്രവര്‍ത്തനം വിശദമാക്കാമോ;
( ബി )
ഏതെല്ലാം കോഴ്സുകളും ചികിത്സാ സൗകര്യങ്ങളുമാണ് നിപ്മറില്‍ ലഭ്യമായിട്ടുള്ളത്; ചലനക്ഷമത കൂടുന്നതിനും നാഡീപ്രശ്നങ്ങള്‍ കാരണം ചലനമറ്റവര്‍ക്ക് ചികിത്സ എളുപ്പമാക്കുന്നതിനും ഇവിടെ സംവിധാനമുണ്ടോ; മറ്റെന്തെല്ലാം രോഗങ്ങള്‍ക്കാണ് ഇവിടെ ചികിത്സാ സൗകര്യം ലഭ്യമാക്കുന്നത്; വിശദാംശം നല്‍കാമോ?
1832.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തിലെ നിലവിലുള്ള ബഡ്സ് സ്ക്കൂളുകള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ; പ്രസ്തുത സ്കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണം, ഭൗതികസാഹചര്യങ്ങള്‍ എന്നിവ സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ പുതിയ ബഡ്സ് സ്ക്കൂളുകള്‍ ആരംഭിക്കുുന്നതിനുള്ള പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ?
1833.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശ്രവണ പരിമിതര്‍ക്കും, കാഴ്ച പരിമിതിയുള്ളവര്‍ക്കും ഏതെല്ലാം കോഴ്സുകളാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്പീച്ച് ആന്റ് ഹിയറിംഗില്‍ ആരംഭിച്ചത്; വിശദമാക്കുമോ?
1834.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സാമൂഹ്യ സുരക്ഷ മിഷനു കീഴിൽ വിവിധ ആശുപത്രികളിലായി താല്കാലികമായി നാളിതുവരെ എത്ര കൗൺസിലർമാരെ നിയമിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഇവരിൽ എത്ര ജീവനക്കാർ സ്വന്തം ഇഷ്ടപ്രകാരം രാജിവച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; രാജി വച്ച ജീവനക്കാരുടെ രാജിയുടെ പകർപ്പ് ലഭ്യമാക്കാമോ;
( സി )
രാജിയുടെ പകർപ്പ് ഇല്ലായെങ്കിൽ പ്രസ്തുത ഫയൽ നഷ്ടപ്പെടുത്തിയ ജീവനക്കാർക്കെതിരെ വകുപ്പുതല നടപടികൾ സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; ഇല്ലെങ്കിൽ നടപടി സ്വീകരിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ?
1835.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം ജില്ലയിലെ കടുത്തുരുത്തി മണ്ഡലത്തില്‍ 2023-24 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ കോട്ടയം ജില്ലാ വൃദ്ധസദനത്തിനുവേണ്ടി, മുളക്കുളം ഗ്രാമ പഞ്ചായത്തിലെ കാരിക്കോട് കരയില്‍ പഞ്ചായത്ത് വിട്ടു നല്‍കിയ സ്ഥലത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് 60 ലക്ഷം രൂപ വകയിരുത്തിയിരുന്നു. ആയതിന്മേൽ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിയിൽ എന്തെല്ലാം ഇനങ്ങളാണ് ഉള്‍പ്പെടുത്തേണ്ടതെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള കത്ത് സാമൂഹ്യനീതി വകുപ്പ് പൊതുമരാമത്ത് വകുപ്പിന് നല്‍കേണ്ടതായിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
ഇതു സംബന്ധിച്ച് 16.10.2023 ല്‍ സ്ഥാലം എം.എൽ.എ. വകുപ്പ് മന്ത്രിക്കും ഡയറക്ടര്‍ക്കും നല്‍കിയ കത്തിന്മേൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ; പ്രസ്തുത കത്തിന് ഡയറക്ടര്‍ സ്ഥാലം എം.എൽ.എ. ക്ക് മറുപടി നല്‍കിയിരുന്നോ; ഇല്ലെങ്കില്‍ കാരണം അറിയിക്കാമോ;
( ഡി )
ഇതു സംബന്ധിച്ച് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ചര്‍ച്ച ചെയ്യുന്നതിന് സ്ഥലം എം.എല്‍.എ. യുടെ സാന്നിധ്യത്തില്‍ ഇരു വകുപ്പുകളിലെയും ഉദ്യോഗസ്ഥരെ സംയുക്തമായി പങ്കെടുപ്പിച്ചുകൊണ്ട് യോഗം വിളിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ?
1836.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളെ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള എന്തെങ്കിലും പദ്ധതികളെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
വൃദ്ധസദനം പോലെയുള്ള സ്ഥാപനങ്ങള്‍ക്ക് ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മുന്‍ഗണന നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?
1837.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യ നീതിവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഏതൊക്കെ സ്ഥാപനങ്ങൾ കേരളീയം, നവകേരളം എന്നീ പരിപാടികൾക്കായി സ്പോൺസർഷിപ്പ് നൽകിയിട്ടുണ്ട്; സ്പോൺസർഷിപ്പ് നൽകിയ സ്ഥാപനങ്ങളുടെ പേരും നൽകിയ തുകയും സേവനങ്ങളും സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?
1838.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ സാമൂഹ്യനീതി വകുപ്പിന്റെ നിയന്ത്രണത്തിൽ വരുന്ന സ്ഥാപനങ്ങളില്‍ എത്ര കരാർ നിയമനങ്ങൾ നടത്തിയിട്ടുണ്ട്; എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ച്, പ്രൊഫഷണൽ എംപ്ലോയ്‍മെന്റ് എന്നിവ മുഖേന എത്ര നിയമനങ്ങൾ നടത്തിയിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ചുകൾ മുഖേന അല്ലാതെ എത്ര നിയമനങ്ങൾ നടത്തിയിട്ടുണ്ട്; ഇത്തരം നിയമനങ്ങൾക്ക് അവലംബിച്ച മാർഗം എന്താണ് ; വിശദാംശം വർഷം തിരിച്ച് ലഭ്യമാക്കുമോ;
( സി )
എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ചുകൾ മുഖേന അല്ലാതെയുള്ള നിയമനങ്ങളില്‍ റിസർവേഷൻ തത്വങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
1839.
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. നജീബ് കാന്തപുരം
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2017-ലെ വിദഗ്ധ സമിതി റിപ്പോർട്ട് പ്രകാരം എൻഡോസൾഫാൻ ബാധിതരെന്ന് കണ്ടെത്തിയ എല്ലാവരെയും എൻഡോസൾഫാൻ ബാധിതരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വിശദമാക്കുമോ;
( ബി )
ഇവർക്ക് സൗജന്യ ചികിത്സയും മറ്റ് ആനുകൂല്യങ്ങളും നൽകുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1840.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിൽ എൻഡോസൾഫാൻ ദുരന്തം നേരിട്ടത് എപ്പോഴാണെന്നും അതിന്റെ ആഘാതം ആദ്യമായി നേരിട്ട വ്യക്തി ആരാണെന്നും വ്യക്തമാക്കാമോ;
( ബി )
എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ ഇപ്പോൾ എത്ര പേരുണ്ടെന്നും അവർക്കു ഇതുവരെ ലഭിച്ചതും ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നതുമായ ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പട്ടികയിൽ നിന്ന് ഈ അടുത്ത കാലത്തായി ആരെയെങ്കിലും ഒഴിവാക്കിയിട്ടുണ്ടോ; എങ്കിൽ എത്രപേരെ ഒഴിവാക്കിയിട്ടുണ്ടെന്നും അതിനുളള കാരണമെന്താണെന്നും വ്യക്തമാക്കാമോ;
( ഡി )
എൻഡോസൾഫാൻ ദുരിതബാധിതർക്കു നൽകികൊണ്ടിരിക്കുന്നതും ഇപ്പോൾ നൽകി വരുന്നതുമായ ചികിത്സകളെയും മരുന്നുകളെയും സംബന്ധിച്ച് വിശദമാക്കുമോ;
( ഇ )
എൻഡോസൾഫാൻ ദുരിതബാധിതരെ ചികിത്സിക്കുന്ന ആശുപത്രികളും മരുന്നു നൽകുന്ന സ്ഥാപനങ്ങളും ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( എഫ് )
പ്രസ്തുത ആശുപത്രികളിൽ ഇപ്പോഴും ചികിത്സ ലഭ്യമാണോ എന്നും സൗജന്യ മരുന്നുകൾ നൽകി വരുന്നുണ്ടോ എന്നും വ്യക്തമാക്കാമോ; സൗജന്യ ​മരുന്നുകൾ നിർത്തിയിട്ടുണ്ടെങ്കിൽ അതിനുളള കാരണമെന്താണെന്ന് വ്യക്തമാക്കാമോ;
( ജി )
എൻഡോസൾഫാൻ ദുരിതബാധിതരെ ചികിത്സിച്ച ആശുപത്രികൾക്ക് പണം നൽകാൻ ബാക്കിയുണ്ടോ എന്ന് വ്യക്തമാക്കാമോ; എങ്കിൽ കുടിശിക എത്രകാലമായി നിലനിൽക്കുന്നുവെന്ന് തുകയും ആശുപത്രിയും തിരിച്ച് വ്യക്തമാക്കാമോ?
1841.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സ്വകാര്യ വയോജനകേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിയമ വിധേയമാക്കുന്നതിന് ആലോചിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഉണ്ടെങ്കില്‍ അതിനായി തയ്യാറാക്കിയിട്ടുള്ള മാര്‍ഗ്ഗരേഖ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1842.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിവിധതരം ആക്രമണങ്ങള്‍ക്ക് വിധേയരാകുന്ന സ്ത്രീകള്‍, അംഗപരിമിതര്‍, കുട്ടികള്‍, വൃദ്ധര്‍, നിരാലംബര്‍, തെരുവില്‍ അലഞ്ഞു നടക്കുന്ന ആശ്രയമില്ലാത്തവര്‍ തുടങ്ങിയ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി വൈദ്യസഹായം, സൗജന്യ നിയമസഹായം, കൗണ്‍സിലിംഗ്, പുനരധിവാസം, അനുബന്ധ ധനസഹായം എന്നിവ ഉറപ്പാക്കാനായി സാമൂഹ്യനീതി വകുപ്പ് നടത്തിവരുന്ന പ്രധാന പ്രവര്‍ത്തനങ്ങളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത വിഭാഗത്തില്‍പ്പെട്ടവരുടെ നിലവിലെ കണക്ക് തരം തിരിച്ച് ലഭ്യമാക്കുമോ?
1843.
ശ്രീ. എം. എം. മണി
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷന്‍ മുഖേന ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി നടപ്പാക്കിവരുന്ന പദ്ധതികള്‍ എന്തെല്ലാമാണ് ; വിശദാംശം നൽകാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പ്രസ്തുത കോർപ്പറേഷൻ മുഖേന നടപ്പിലാക്കിവരുന്ന ഓരോ പദ്ധതിയിലൂടെയും ഭിന്നശേഷിക്കാര്‍ക്ക് എന്തെല്ലാം സഹായങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട് ; ഇതിനായി എന്തു തുക ചെലവഴിച്ചിട്ടുണ്ട് ; വിശദാംശം ലഭ്യമാക്കുമോ ?
1844.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാസ്റ്റർ ഷെസിന്‍ റിയാന്‍ (6 വയസ്സ് ), ചാലിയന്റെ പറമ്പത്ത് ,അരൂര്‍, എന്ന കുട്ടിയുടെ മജ്ജമാറ്റി വക്കല്‍ ശസ്ത്രക്രിയക്കായി സമര്‍പ്പിച്ച അപേക്ഷയില്‍ തീരുമാനം കൈകൊണ്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
സാമ്പത്തികമായി ഏറെ പ്രയാസം അനുഭവിക്കുന്ന ഷെസിന്‍ റിയാന്റെ ചികിത്സയ്ക്ക് സഹായം നല്‍കുവാന്‍ എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ട്; അറിയിക്കാമോ?
1845.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ലൈബ്രറികളിൽ സൗജന്യ പി.എസ്.സി പരിശീലന ക്ലാസുകൾ നടത്തുന്നതിന് സാമ്പത്തിക സഹായം നൽകാൻ സാധിക്കുമോയെന്ന് അറിയിക്കുമോ;
( ബി )
ലൈബ്രറികളിൽ പകൽവീട്, പഠനവീട് പദ്ധതികൾ ഊർജ്ജിതമാക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ?
1846.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022 -23 കാലഘട്ടത്തില്‍ സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ ഗ്രാന്റ് ഇന്‍ എയ്ഡ് എത്രയെന്നും ആയത് മുൻ വർഷത്തെ അപേക്ഷിച്ച് കുറവാണോ കൂടുതലാണോ എന്നും വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്തെ ലൈബ്രറികളുടെ ഗ്രേഡില്‍ വ്യത്യാസം വരുത്തിയിട്ടുണ്ടോ; എങ്കില്‍ ഇതിനുള്ള കാരണം വ്യക്തമാക്കാമോ;
( സി )
തിരുവനന്തപുരം ജില്ലയില്‍ എത്ര ലൈബ്രറികളെ തരംതാഴ്ത്തിയിട്ടുണ്ട്; ഇതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കാമോ; എത്ര ലൈബ്രറികളുടെ ഗ്രേഡ് ഉയര്‍ത്തിയിട്ടുണ്ട് ;അവ എതെല്ലാമെന്ന് വിശദമാക്കാമോ;
( ഡി )
ജില്ലാ ലൈബ്രറി കൗൺസിലില്‍ എത്ര ജീവനക്കാര്‍ നിലവിലുണ്ട് ; താൽക്കാലിക ജിവനക്കാര്‍, സ്ഥിരം ജീവനക്കാര്‍ എന്നിങ്ങനെ തരം തിരിച്ച് അറിയിക്കാമോ;
( ഇ )
ഗ്രഡേഷന് തിരുവനന്തപുരം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ആരെയൊക്കയാണ് ചുമതലപ്പെടുത്തിയതെന്നും അവര്‍ ആരെല്ലാമാണെന്നും ഇവര്‍ സ്ഥിരം ജീവനക്കാരാണോ എന്നും അറിയിക്കാമോ; ഗ്രഡേഷന് ചുമതലപ്പെടുത്തിയവർ എത്ര ലൈബ്രറികളുടെ ഗ്രേഡ് താഴ്ത്തിയെന്നും അവ ഏതെല്ലാമെന്നും തരം താഴ്ത്തുന്നതിനുള്ള മാനദണ്ഡം എന്തെല്ലാമെന്നും വ്യക്തമാക്കാമോ;
( എഫ് )
തിരുവനന്തപുരം താലൂക്ക് ലൈബ്രറി കൗണ്‍സിലില്‍ ഏത് മാനദണ്ഡ പ്രകാരമാണ് ലൈബ്രറികളുടെ ഗ്രേഡ് നിശ്ചയിച്ചതെന്നും വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ലൈബ്രറികളെ തരംതാഴ്ത്തുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും പരിശോധനയ്ക്ക് മാര്‍ക്ക് ഷീറ്റ് നിലവിലുണ്ടോയെന്നും വ്യക്തമാക്കാമോ; ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.